തൃശൂര്‍ പൂങ്കുന്നം ബ്ലൂ ജെയ് റിയാലിറ്റി ഉടമ അബ്ദുൾ ഗഫൂറിനെതിരെ വാറണ്ട്

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : ദേശീയ ഉപഭോക്തൃ കമ്മീഷൻ വിധിപ്രകാരം അഞ്ച് ലക്ഷം രൂപ നൽകിയില്ല, തൃശൂര്‍ ബ്ലൂ ജെയ് റിയാലിറ്റി ബിൽഡേഴ്സ് ഉടമക്ക് വാറണ്ട്. തൃശൂർ ചിയ്യാരം സ്വദേശി ജോസ്.കെ.വി.ഫയൽ ചെയ്ത ഹർജിയിലാണ് പൂങ്കുന്നത്തുള്ള ബ്ലൂ ജെയ് റിയാലിറ്റി ഉടമ അബ്ദുൾ ഗഫൂറിനെതിരെ ഇപ്രകാരം ഉത്തരവായത്. തൃശൂർ അത്താണി കെൽട്രോൺ നഗറിലെ ബ്ലൂ ജെയ് പ്രോപ്പർട്ടിയിലെ വീട് പണി പൂർത്തിയാക്കി നൽകാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ ജോസിന് അനുകൂല വിധി ലഭിച്ചിരുന്നു. വിധിയിൽ നിന്ന് സംസ്ഥാന കമ്മീഷനിലും ന്യൂഡൽഹിയിലെ ദേശീയ കമ്മീഷനിലും അപ്പീൽ ഫയൽ ചെയ്യപ്പെടുകയുണ്ടായി.

ദേശീയ കമ്മീഷനിലെ വിധി പ്രകാരം 5,00,000 രൂപ അബ്ദുൾ ഗഫൂർ ജോസിന് നൽകേണ്ടതുണ്ടായിരുന്നു. എന്നാൽ വിധി പാലിക്കപ്പെടുകയുണ്ടായില്ല. തുടർന്നാണ് വിധി പാലിക്കാതിരുന്നതിന് ശിക്ഷിക്കുവാൻ ആവശ്യപ്പെട്ട് ഫയൽ ചെയ്ത ഹർജിയിൽ എതിർകക്ഷി അബ്ദുൾ ഗഫൂറിനെതിരെ പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്., ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃകോടതി പോലീസ് മുഖേനെ വാറണ്ട് അയക്കുവാൻ ഉത്തരവിട്ടതു്. വിധി പാലിക്കാതിരുന്നതിന് മൂന്ന് വർഷം വരെ തടവ് ശിക്ഷ വിധിക്കുവാൻ ഉപഭോക്തൃ കോടതിക്ക് അധികാരമുണ്ട്. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേന്ദ്രസര്‍ക്കാര്‍ തൊഴിലാളികളെ ദ്രോഹിക്കുന്നു : പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍

0
കോന്നി : യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്...

കണ്ണൂരില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു

0
കണ്ണൂർ: കണ്ണൂരില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു. കോയമ്പത്തൂര്‍ സ്വദേശി അനിരുദ്ധ്...

മോദി ദിനം മുതല്‍ ഗാന്ധി ജയന്തിവരെ ; 15 ദിവസം സേവനവാരം ആചരിക്കാന്‍ ബിജെപി

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി പൊതുസേവന രംഗത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ...