മുംബൈയിൽ യുദ്ധക്കപ്പലിന് തീപിടിച്ചുണ്ടായ അപകടം ; കാണാതായ നാവികനായി തെരച്ചിൽ തുടരുന്നു

For full experience, Download our mobile application:
Get it on Google Play

മുംബൈ : മുംബൈയിൽ യുദ്ധക്കപ്പലിന് തീപിടിച്ചതിന് പിന്നാലെ കാണാതായ നാവികനായി തെരച്ചിൽ തുടരുന്നു. നാവികനെക്കുറിച്ച് യാതൊരു സൂചനയുമില്ലെന്നാണ് വൈസ് അഡ്മിറൽ കൃഷ്ണ സ്വാമിനാഥൻ പറയുന്നത്. തീപിടിത്തതിൽ ഗുരുതരമായി കേടുപാടു സംഭവിച്ച ഐഎൻഎസ് ബ്രഹ്മപുത്രയുടെ തകരാറുകൾ പരിഹരിക്കാനുള്ള ശ്രമവും ഉടൻ തുടങ്ങും. ഞായറാഴ്ചയാണ് മുംബൈ ഡോക്യാർഡിൽ വച്ച് ഐഎൻഎസ് ബ്രഹ്മപുത്രയ്ക്ക് തീപിടിക്കുന്നത്. തീപിടിത്തതിനിടെ വെള്ളത്തിലേക്ക് എടുത്ത് ചാടിയ നാവികനെയാണ് കാണാതായത്. നീന്തി വരുന്നത് കണ്ടെന്ന് ദൃക്സാക്ഷി മൊഴി ഉണ്ടെങ്കിലും പിന്നീട് വിവരമില്ല. കടലിൽ തെരച്ചിൽ നടക്കുകയാണെന്ന് വൈസ് അഡമിറൽ കൃഷ്ണ സ്വാമിനാഥൻ പറഞ്ഞു. തീപിടിത്തതിനെ തുടർന്ന് കപ്പൽ ഒരുവശത്തേക്ക് ചെരിഞ്ഞ് കിടക്കുകയാണ്. ഇത് നേരെയാക്കാനുള്ള ശ്രമമൊന്നും ഫലം കണ്ടില്ല. കപ്പലിന് അതീവ ഗുരുതരമായ തകരാർ സംഭവിച്ചെന്നാണ് വിലയിരുത്തൽ. ഇത് തിട്ടപ്പെടുത്താൻ കൂടുതൽ പരിശോധന വേണം. ഇന്നലെ നാവിക സേനാ മേധാവിയും മുംബൈിയിലെത്തി നേരിട്ട് വിവര ശേഖരണം നടത്തി. 2000 മുതൽ നാവിക സേനയുടെ ഭാഗമാണ് ഐഎൻഎസ് ബ്രഹ്മപുത്ര.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നീറ്റ് ജെ.ഇ.ഇ. മാതൃകയിൽ നടത്താം ; പരീക്ഷാ പരിഷ്കരണത്തിൽ നിലേകനി സമിതിയുടെ നിർദേശങ്ങൾ

0
ന്യൂഡൽഹി : 2024-ൽ നീറ്റ് ചോദ്യച്ചോർച്ചയ്ക്കുശേഷം കെ. രാധാകൃഷ്ണൻ സമിതി നൽകിയ...

മുഖ്യമന്ത്രിയെ തടഞ്ഞ കേസ് ; ചേന്തി അനിലിനെ സസ്പെൻഡ് ചെയ്ത് കോൺഗ്രസ്

0
തിരുവനന്തപുരം : മുഖ്യമന്ത്രിയെ വഴിയിൽ തടയുകയും അപമര്യാദയായി പെരുമാറുകയും ചെയ്ത സംഭവത്തിൽ...

നൗഷാദ് ഇന്നും ജീവിക്കുന്നു : മകളിലൂടെ ……

0
പത്തനംതിട്ട : മലയാളികൾക്ക് ഒരുകാലത്ത് ‘നൗഷാദ്’ എന്ന പേര് കേൾക്കുമ്പോൾ ആദ്യം...

വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനം : ദീപ്തി മേരി വർഗീസിനും അയിഷാ പോറ്റിയ്ക്കും...

0
തിരുവനന്തപുരം : യുവജന കമ്മീഷൻ അധ്യക്ഷ സ്ഥാനത്ത് മുൻ സർക്കാർ നിയമിച്ച...