Friday, April 19, 2024 8:15 am

മാലിന്യ നിര്‍മാര്‍ജന, സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ ജില്ലയുടെ മുഖഛായ മാറ്റും : അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയുടെ മുഖഛായ തന്നെ മാറ്റുന്ന തരത്തിലുള്ള വലിയ മാലിന്യ നിര്‍മാര്‍ജന, സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ ആണ് നടക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. ‘നിര്‍മല ഗ്രാമം, നിര്‍മല നഗരം, നിര്‍മല ജില്ല’ പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുത്ത 20 ഗ്രാമപഞ്ചായത്തുകളിലെ ഹരിതകര്‍മസേനക്ക് ഇലക്ട്രിക്ക് വാഹനങ്ങളുടെ വിതരണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ആദ്യമായി ഇത്രയേറെ വാഹനങ്ങള്‍ ഗ്രാമപഞ്ചായത്തുകള്‍ക്ക് മാലിന്യ നിര്‍മാര്‍ജനത്തിനായി വിതരണം ചെയ്യുന്ന ആദ്യ ജില്ലാ പഞ്ചായത്ത് പത്തനംതിട്ട ആണെന്നും ത്രിതല പഞ്ചായത്തുകളുടെ ഏകോപനത്തിലൂടെയാണ് പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ മുന്നേറുന്നതെന്നും അദ്ദേഹം പറഞ്ഞു.

Lok Sabha Elections 2024 - Kerala

2022-23 സാമ്പത്തിക വര്‍ഷത്തെ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു കോടി രൂപ മുതല്‍മുടക്കിയാണ് 20 ഇലക്ട്രിക്ക് ഗുഡ്‌സ് ഓട്ടോകള്‍ വാങ്ങിയത്. ഈ സാമ്പത്തികവര്‍ഷവും കൂടുതല്‍ വാഹനങ്ങള്‍ വാങ്ങാന്‍ ഫണ്ട് വകയിരുത്തിയിട്ടുണ്ട്. ഏറ്റുവാങ്ങുന്ന വാഹനങ്ങള്‍ ഹരിതകര്‍മ സേനാംഗങ്ങളായ വനിതകള്‍ തന്നെ ഓടിക്കുന്നതിനുള്ള ഡ്രൈവിങ് പരിശീലനം ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തിയാകും.

ഇലക്ട്രിക്ക് വാഹനങ്ങളായതിനാല്‍ പരിസര മലിനീകരണം, റിപ്പയര്‍ ചാര്‍ജുകള്‍, ഇന്ധനവില തുടങ്ങിയവ സാരമായി ബാധിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്ലാസ്റ്റിക് പാഴ്വസ്തുക്കള്‍ സംഭരിച്ച് സംസ്‌കരിക്കുന്നതിനുള്ള ഫാക്ടറി കുന്നന്താനം കിന്‍ഫ്ര പാര്‍ക്കില്‍ നിര്‍മിച്ച് വരുകയാണെന്നും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പാഴ്വസ്തുക്കള്‍ ശേഖരിക്കാന്‍ വാഹനങ്ങള്‍ ക്രമീകരിക്കുകയാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

ഹരിതകര്‍മ സേന നേരിടുന്ന ഏറ്റവും വലിയ പ്രശ്നത്തിനാണ് പരിഹാരമായതെന്നും അവരെ ഹരിതമിത്രങ്ങളായി കാണണമെന്നും മുഖ്യപ്രഭാഷണത്തില്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. സേനയോടുള്ള സഹകരണം പൊതുജനമധ്യത്തിലും പഞ്ചായത്ത് തലത്തിലും ശക്തിപ്പെട്ടിട്ടുണ്ട് .എല്ലാ ഹരിതകര്‍മസേനാംഗങ്ങള്‍ക്കും അടിസ്ഥാന ആവശ്യങ്ങളായ യൂണിഫോം, കുട പോലെയുള്ള സാധന സാമഗ്രികളുടെ വിതരണം ഉറപ്പ് വരുത്തണമെന്നും കളക്ടര്‍ പറഞ്ഞു.

കൊടുമണ്‍, കലഞ്ഞൂര്‍, പന്തളം തെക്കേക്കര, ഏനാദിമംഗലം, തുമ്പമണ്‍, പെരിങ്ങര, ചെറുകോല്‍, ഇരവിപേരൂര്‍, മലയാലപ്പുഴ, വെച്ചൂച്ചിറ, കോന്നി, അയിരൂര്‍, മല്ലപ്പള്ളി, നാറാണംമൂഴി, ഓമല്ലൂര്‍, മൈലപ്ര, കൊറ്റനാട്, ചെന്നീര്‍ക്കര, മെഴുവേലി, നെടുമ്പ്രം എന്നീ ഗ്രാമപഞ്ചായത്തുകള്‍ക്കാണ് വാഹനങ്ങള്‍ കൈമാറിയത്. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജിജി മാത്യു അധ്യക്ഷത വഹിച്ച ചടങ്ങില്‍ നഗരസഭാ ചെയര്‍മാന്‍ അഡ്വ. റ്റി.സക്കീര്‍ ഹുസൈന്‍, ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍ അജയകുമാര്‍, പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലേഖ സുരേഷ്, അംഗങ്ങളായ ജിജോ മോഡി, ജോര്‍ജ് എബ്രഹാം, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജില്ലാ സ്‌പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍കുമാര്‍, നവകേരള മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അനില്‍ കുമാര്‍, ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ നൈസി റഹ്‌മാന്‍, ക്ലീന്‍ കേരള കമ്പനി ജില്ലാ മാനേജര്‍ ദിലീപ് കുമാര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എ.എസ് നൈസാം, ജനപ്രതിനിധികര്‍, രാഷ്ട്രീയപാര്‍ട്ടി പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ടം ; കെ​നി​യ​ൻ സൈ​നി​ക മേ​ധാ​വി ഉ​ൾ​പ്പെ​ടെ ഒ​ൻ​പ​ത് പേ​ർ കൊ​ല്ല​പ്പെ​ട്ടതായി റിപ്പോർട്ടുകൾ

0
നെ​യ്‌​റോ​ബി: കെ​നി​യ​ൻ സൈ​നി​ക മേ​ധാ​വി​യും ഒ​ൻ​പ​ത് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​ത്തി​ൽ...

എവിടെ മഴ? ; സം​സ്ഥാ​ന​ത്ത് മൂ​ന്ന് ദി​വ​സം കൂ​ടി​ മ​ഴ​യ്‌​ക്ക് സാ​ധ്യ​ത, ജാഗ്രത നിർദ്ദേശം…!

0
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് അ​ടു​ത്ത മൂ​ന്ന് ദി​വ​സം ഇ​ടി​മി​ന്ന​ലോ​ട് കൂ​ടി​യ മ​ഴ​യ്‌​ക്ക് സാ​ധ്യ​ത​യെ​ന്ന്...

മഴക്കെടുതി ; ദുബായ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പൂര്‍വ സ്ഥിതിയിലേക്ക്

0
ദുബായ്: ദുബായ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പൂര്‍വ സ്ഥിതിയിലേക്ക് മടങ്ങുന്നതിന്റെ സൂചന...

ഇറാനോട്‌ പ്രതികാരം ചെയ്യാൻ ഇസ്രയേൽ പദ്ധതിയിട്ടു ; ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുകൾ പുറത്ത്

0
ജറുസലേം: ശനിയാഴ്ച മുന്നൂറിലധികം ഡ്രോണുകളും മിസൈലുകളും അയച്ച ഇറാനോട്‌ പ്രതികാരം ചെയ്യാൻ...