കേരളം എലിപ്പനിയെ കരുതണം – മരണം 204 ആയി ; മാലിന്യ നിർമാർജനം കാര്യക്ഷമമാക്കണം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരളത്തിൽ എലിപ്പനി ബാധിതരുടെ എണ്ണവും കൂടുന്നു. മാലിന്യ നിർമാർജനത്തിലെ പോരായ്മകളാണ് രോ​ഗ വ്യാപനം കൂട്ടുന്നത്. ഇന്നലെ 14 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചതുൾപ്പെടെ ഈ വർഷം ഇതുവരെ 1195 പേർക്കാണ് പരിശോധനയിലൂടെ എലിപ്പനി സ്ഥിരീകരിച്ചത്. ഇന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എലിപ്പനിയ്ക്ക് ചികിൽസയിലായിരുന്ന പത്തനംതിട്ട തിരുമൂലപുരം ഞവനാകുഴി പെരുമ്പള്ളിക്കാട്ട് മലയിൽ വീട്ടിൽ അമ്പിളിയുടെ മരണം ഉൾപ്പെടെ 45 പേർ രോ​ഗം ബാധിച്ച് മരിച്ചു.

അതേസമയം എലിപ്പനി രോ​ഗ ലക്ഷണങ്ങളോടെ ചികിൽസ തേടിയവ‌രുടെ എണ്ണവും കൂടുകയാണ്. ഇന്നലെ വരെ സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ മാത്രം 1795 പേരാണ് രോ​ഗ ലക്ഷണങ്ങളോടെ ചികിൽസ തേടിയത്. രോ​ഗ ലക്ഷണങ്ങളോടെ മരണം സംഭവിച്ചവരുടെ എണ്ണം 160 ആണ്. മാലിന്യ നിർമാർജനം കാര്യ​ക്ഷമമല്ലാത്തതാണ് രോ​ഗ വ്യാപനത്തിന് കാരണം. മഴ കൂടി ആയതോടെ പലയിടത്തും മാലിന്യം ചീഞ്ഞളിഞ്ഞു. ഇത് രോ​ഗ പകർച്ചയുടെ ആക്കം കൂട്ടുകയാണ്. എലികൾ , കന്നുകാലികൾ, പട്ടി,പൂച്ച എന്നിവയുടെ മൂത്രം വഴി കെട്ടിക്കിടക്കുകയോ ഒലിച്ചിറങ്ങുകയോ ചെയ്യുന്ന വെള്ളത്തിലൂടെ മനുഷ്യരിലേക്ക് പകരുന്ന രോ​ഗമാണ് എലിപ്പനി.

ശരീരത്തിലെ മിറിവുകളിലൂടേയോ അധിക സമയം വെള്ളത്തിൽ നിൽക്കുന്നത് വഴിയോ അണുക്കൾ ശരീരത്തിൽ പ്രവേശിക്കാം. ശക്തമായ പനി, തലവേദന, പേശികൾക്ക് വേദന, കണ്ണുകൾക്ക് ചുവപ്പുനിറം, ഛർ​ദി എന്നിവയാണ് ലക്ഷണങ്ങൾ. ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് തുടക്കത്തിൽ തന്നെ ചികിൽസ എടുത്താൽ മരണം ഒഴിവാക്കാം. അല്ലാത്തപക്ഷം ശ്വാസകോശം, കരൾ, വൃക്കകൾ, ഹൃദയം എന്നിവയെ രോ​ഗം ബാധിക്കും. പത്തു മുതൽ 15 ശതമാനം വരെയാണ് മരണ സാധ്യത. മലിന ജലവുമായി സമ്പർക്കം ഉണ്ടായാൽ മൂന്ന് മുതൽ ആറ് ആഴ്ച വരെ കൃത്യമായ അളവിൽ ഡോക്സി സൈക്ലിൻ ​ഗുളിക കഴിക്കണം. തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഉൾപ്പെടെ ഇക്കാര്യത്തിൽ കൃത്യമായ നിർദേശം നൽകിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

0
ഡൽഹി: എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന...

കോഴിക്കോട് രാമനാട്ടുകരയിലെ ബിവറേജസ് ഔട്ട്‌ലെറ്റിൽ മോഷണം

0
കോഴിക്കോട്: കോഴിക്കോട് രാമനാട്ടുകരയിലെ ബിവറേജസ് ഔട്ട്‌ലെറ്റിൽ മോഷണം. കുട ഉപയോഗിച്ച്...

പട്ടാപകൽ കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്ത്...

0
മലപ്പുറം: മലപ്പുറത്ത് കെഎസ്ആർടിസി ബസിൽ യാത്രക്കാരിക്കെതിരെ ലൈംഗികാതിക്രമം. പ്രതിക്കായി ലുക്ക്...

ഓണത്തിന് പൂക്കൾക്കു പൊന്നുംവില ; മുല്ലപ്പൂ വില 3000 കടക്കും

0
കോട്ടയം : ഓണവിപണിയിൽ പൂക്കൾക്ക് തീവില. തോവാള, ഹൊസൂര്‍, മൈസൂര്‍, ബെംഗളൂരു...