പയ്യനാമണ്‍ താവളപ്പാറയില്‍ നടുറോഡില്‍ മാലിന്യങ്ങള്‍ തള്ളി : പ്രദേശത്ത് രൂക്ഷമായ ദുര്‍ഗന്ധമെന്ന് നാട്ടുകാര്‍

For full experience, Download our mobile application:
Get it on Google Play

കോന്നി : പയ്യനാമണ്‍ താവളപ്പാറയില്‍ കാര്‍മല്‍ സ്കൂളിന് സമീപം സാമൂഹ്യ വിരുദ്ധര്‍ നടുറോഡില്‍ മാലിന്യം തള്ളിയതിനെ തുടര്‍ന്ന് പ്രദേശത്ത് രൂക്ഷമായ ദുര്‍ഗന്ധമെന്ന് നാട്ടുകാരുടെ പരാതി. കുപ്പിച്ചില്ലുകളും മത്സ്യ – മാംസാവശിഷ്ടങ്ങളും അടങ്ങിയ മാലിന്യ ചാക്കുകളാണ് റോഡില്‍ വലിച്ചെറിഞ്ഞിരിക്കുന്നത്. കോന്നി, പയ്യനാമണ്‍ പ്രദേശങ്ങളിലെ വീടുകളില്‍ നിന്നും ഫ്ലാറ്റുകളില്‍ നിന്നുമുള്ള മാലിന്യങ്ങളാണ് ഇവയെല്ലാം എന്നാണ് ജനങ്ങളുടെ സംശയം. രാത്രി സമയത്താണ് മാലിന്യം തള്ളിയത് എന്നാണ് നിഗമനം. ഇതിനാല്‍ പ്രദേശത്തെ സി.സി.റ്റി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് മാലിന്യം തള്ളിയവരെ പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പും ഇത്തരത്തില്‍ മാലിന്യങ്ങള്‍ റോഡില്‍ തള്ളിയിരുന്നു. റോഡില്‍ തള്ളുന്ന കുപ്പിച്ചില്ലുകള്‍ കാല്‍നടയാത്രക്കാര്‍ക്കും വാഹനയാത്രക്കാര്‍ക്കും ഒരുപോലെ ഭീഷണിയാവുകയാണ്. സ്കൂള്‍ കുട്ടികള്‍ നടന്നുപോകുന്ന റോഡായതിനാല്‍ ഇത് കുട്ടികള്‍ക്കും വലിയ ഭീഷണിയായി മാറുകയാണ്‌. രാത്രിയില്‍ ഈ ഭാഗത്ത് അധികം ആളുകള്‍ വരാത്തതും മാലിന്യം തള്ളുന്നവര്‍ക്ക് സൗകര്യമൊരുക്കുന്നു. റോഡില്‍ വീണുകിടന്ന കുപ്പിച്ചില്ലുകള്‍ സ്ഥലത്തെ ഗ്രാമപഞ്ചായത്തംഗത്തിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ തന്നെ കഴിഞ്ഞ ദിവസം നീക്കംചെയ്തിരുന്നു. രാത്രി സമയങ്ങളില്‍ പോലീസ് പെട്രോളിംഗ് ശക്തമാക്കണമെന്നും ആവശ്യമുയരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിജിലൻസിനുണ്ടായ നടപടി ക്രമങ്ങളിലെ വീഴ്ചയെ തുടർന്ന് കോടതി വിട്ടയച്ച ഇടനിലക്കാരനെ വീണ്ടും അറസ്റ്റ് ചെയ്യാൻ...

0
കൊച്ചി: കൊച്ചിയിൽ കൈക്കൂലി കേസിൽ വിജിലൻസിന്‍റെ വീഴ്ചയെ തുടർന്ന് പ്രതിയെ കോടതി...

കടത്തനാട് ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി നിക്ഷേപ തട്ടിപ്പ് കേസിൽ കോൺഗ്രസ് നേതാവ്...

0
കോഴിക്കോട്: വടകര കടത്തനാട് ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി...

റാന്നി പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ് : ജെസി സാബു എൽ.ഡി.എഫ് സ്ഥാനാർത്ഥി

0
​റാന്നി : ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച റാന്നി ഗ്രാമപഞ്ചായത്ത് 14 ആം വാർഡായ...

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കട്ടിലിൽ നിന്ന് വീണ് ചികിത്സയിലായിരുന്ന രോഗി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ...

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ് ചികിത്സയിലായിരുന്ന...