കക്കൂസ് മാലിന്യം തോട്ടിലേക്ക് ഒഴുക്കാന്‍ ശ്രമിക്കുന്നതിനിടെ ലോറി തലകീഴായി മറിഞ്ഞു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കക്കൂസ് മാലിന്യം തോട്ടിലേക്ക് ഒഴുക്കാന്‍ ശ്രമിക്കുന്നതിനിടെ ലോറി തലകീഴായി മറിഞ്ഞു. തിരുവനന്തപുരം നെടുമങ്ങാട് കിള്ളിയാറിന്റെ  കൈവഴിയായ നെട്ടറ തോട്ടിലാണ് സംഭവം. സംഭവം അറിഞ്ഞ് നാട്ടുകാര്‍ എത്തിയപ്പോഴേക്കും ഡ്രൈവര്‍ രക്ഷപെട്ടു.

കരകുളം, മുല്ലശ്ശേരി തിരുമാനൂര്‍ ശ്രീ മഹാദേവ ക്ഷേത്രത്തിനു സമീപത്തെ തോട്ടിലുടെ ഒഴുക്കാനാണ് കക്കൂസ് മാലിന്യവുമായി ലോറി എത്തിയത്. മാലിന്യം തോട്ടിലേക്ക് ഒഴുക്കുന്നതിനായി ലോറി പുറകോട്ട് എടുക്കുന്നതിനിടയില്‍ നിയന്ത്രണം തെറ്റി തലകീഴായി മറിഞ്ഞെന്നാണ് വിവരം.

വാഹനത്തിലുണ്ടായിരുന്ന കക്കൂസ് മാലിന്യം പുറത്തു വന്നതോടുകൂടി പ്രദേശത്ത് ദുര്‍ഗന്ധം രൂക്ഷമായി. വാഹനം വീഴുന്ന ശബ്ദം കേട്ട് നാട്ടുകാര്‍ എത്തിയപ്പോഴേക്കും ഡ്രൈവര്‍ ഓടി രക്ഷപെട്ടു. നാട്ടുകാര്‍ നെടുമങ്ങാട് പോലീസിനെ വിവരം അറിയിച്ചു. ഫയര്‍ഫോഴ്സ് എത്തി പ്രദേശം വൃത്തിയാക്കാന്‍ ശ്രമിച്ചെങ്കിലും ദുര്‍ഗന്ധം മാറിയിട്ടില്ല. ഇവിടെ മാലിന്യം തള്ളുന്നത് പതിവാണെന്നും പരാതി നല്‍കിയിട്ടും നടപടി എടുക്കുന്നില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷത്തിന് തരികിടകള്‍ ഒന്നും വേണ്ട – പത്തനംതിട്ട ജില്ല ഷാഡോ പോലീസിന്റെ കർശന നിരീക്ഷണത്തിൽ

0
പത്തനംതിട്ട : ഉത്രാട ദിനമായ ചൊവ്വാഴ്ച മുതൽ ആറന്മുള ഉത്രട്ടാതി വള്ളംകളി...

ഓണത്തിരക്കിൽ ശ്വാസംമുട്ടി റാന്നി : ഗതാഗതക്കുരുക്ക് രൂക്ഷം

0
​റാന്നി : ഓണാഘോഷങ്ങൾ സജീവമായതോടെ റാന്നി ടൗണിലും പരിസരപ്രദേശങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു....

ആൺകുട്ടിയെ ലഭിക്കാനായി രണ്ടാം വിവാഹം; പിന്നാലെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ മുപ്പതുകാരൻ അറസ്റ്റിൽ

0
മീററ്റ്: ആൺകുഞ്ഞ് ഉണ്ടാകാൻ വേണ്ടി രണ്ടാമത് വിവാഹിതനായി. മകൻ ജനിച്ച് 18...

കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ...