മദ്യപിച്ച് വാഹനമോടിക്കുന്നവരെ ശ്രദ്ധിക്കുക ; ഒറ്റയടിക്ക് പിടിയിലായത് 167 പേർ

For full experience, Download our mobile application:
Get it on Google Play

കൊല്ലം: കൊല്ലം സിറ്റി പോലീസ് സ്പെഷ്യല്‍ ഡ്രൈവിൽ മദ്യപിച്ച് വാഹനം ഓടിച്ച 167 പേർ പിടിയിൽ. സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദ്ദേശാനുസരണം 27.07.2022 ന് രാത്രി 7 മണി മുതല്‍ 28.07.2022 പകല്‍ 2 മണി വരെ നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായവരെയും മദ്യപിച്ച് വാഹനം ഓടിച്ച 167 പേരെയും പിടികൂടിയെന്ന് കൊല്ലം പോലീസ് അറിയിച്ചു.

കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ മെറിന്‍ ജോസഫ് ഐ പി എസിന്‍റെ നിര്‍ദ്ദേശാനുസരണം കൊല്ലം, ചാത്തന്നൂര്‍, കരുനാഗപ്പള്ളി എസിപിമാരുടെ നേതൃത്വത്തില്‍ എല്ലാ പോലീസ് ഇന്‍സ്പെക്ടര്‍മാരേയും സിറ്റിയിലെ പരമാവധി പോലീസ് ഉദ്ദ്യോഗസ്ഥരെയും പങ്കെടുപ്പിച്ചു കൊണ്ട് നടന്ന സ്പെഷ്യല്‍ ഡ്രൈവിലാണ് നിരവധി ക്രിമിനലുകളും മദ്യപിച്ച് വാഹനം ഓടിച്ചവരും പോലീസിന്‍റെ പിടിയിലായത്.

ഗൂരുതരമായ കേസുകളില്‍ ഉള്‍പ്പെട്ട് മുങ്ങി നടന്ന ഒരാളെ വീതം അഞ്ചാലുംമൂട്, ചാത്തന്നൂര്‍, പാരിപ്പള്ളി സ്റ്റേഷന്‍ പരിധിയില്‍ നിന്നും ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട 6 പ്രതികളെ ചാത്തന്നൂര്‍, കരുനാഗപ്പള്ളി, ഓച്ചിറ സ്റ്റേഷന്‍ പരിധിയില്‍ നിന്നും പിടികൂടി. സിറ്റിയിലെ വിവിധ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ കൈവശം വച്ചതിന് 14 കേസുകളും, അബ്കാരി ആക്ട് പ്രകാരം 59 കേസ്സുകളും രജിസ്റ്റര്‍ ചെയ്യ്തു. ജാമ്യം ഇല്ലാ വാറണ്ട് പ്രകാരം 58 പേരെയും ലോങ്ങ് പെന്‍ഡിങ്ങ് വാറണ്ട് പ്രകാരം 17 പേരെയും സിറ്റിയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ അറസ്റ്റ് ചെയ്യ്തു.

34 കെ ഡി കളേയും 118 റൗഡികളേയും കാപ്പാ നിയമപ്രകാരം സഞ്ചലനനിയന്ത്രണം ഏര്‍പ്പെടുത്തിയ 14 പേരെയും സ്പെഷ്യല്‍ ഡ്രൈവിന്‍റെ ഭാഗമായി താമസ സ്ഥലങ്ങളില്‍ എത്തി പരിശോധിച്ചു. സാമൂഹിക വിരുദ്ധരെ അമര്‍ച്ച ചെയ്യുന്നതിന്‍റെ ഭാഗമായി വരും ദിവസങ്ങളിലും ഇതുപോലെയുള്ള കര്‍ശന പരിശോധന തുടരുമെന്നും സിറ്റി പോലീസ് മേധാവി അറിയിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റബ്ബർവില 300രൂപയാക്കും, ഭൂനിയമങ്ങളിൽ ഭേദഗതിവരുത്തും ; മുഖ്യമന്ത്രി വി ഡി സതീശൻ

0
കൊച്ചി : ഭൂനിയമങ്ങളിൽ ഭേദഗതി വരുത്തി രണ്ടാം ഭൂപരിഷ്കരണത്തിന് സർക്കാർ തുടക്കമിടുമെന്ന്...

പുലിക്കളി സംഘങ്ങൾക്ക് ധനസഹായം ; മുൻ ടൂറിസം സെക്രട്ടറിക്കെതിരെ സുരേഷ് ഗോപി

0
തൃശൂർ: പുലിക്കളി സംഘങ്ങൾക്ക് ധനസഹായം നൽകുന്നതുമായി ബന്ധപ്പെട്ട് മുൻ ടൂറിസം സെക്രട്ടറിക്കെതിരെ രൂക്ഷ...

‘അയ്യപ്പഭക്തരെ ‘സ്വാമി’ എന്നുതന്നെ വിളിക്കണം’ ; പോലീസിന് നിർദേശവുമായി ദേവസ്വം ബോർഡ്

0
തിരുവനന്തപുരം : ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട്...

മാസപ്പടി കേസ് : വീണ്ടും പരിശോധനയുമായി ഇഡി ; കോഴിക്കോട് അടക്കം എട്ടിടങ്ങളിൽ വ്യാപക...

0
കൊച്ചി: മാസപ്പടി കേസിൽ വീണ്ടും പരിശോധനയുമായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. കോഴിക്കോട് അടക്കം...