വാട്ടർ അതോറിറ്റി ക്യാഷ് കൗണ്ടറുകൾ ഇന്ന് മുതൽ പ്രവർത്തിക്കും ; 2000 രൂപയിൽ കൂടുതലുള്ള ബില്ലുകൾ ഓൺലൈൻ വഴി അടക്കണം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കൊവിഡ് ലോക്ക്ഡൗണിനെ തുടർന്ന് താൽക്കാലികമായി പ്രവർത്തനം നിർത്തി വച്ചിരുന്ന വാട്ടർ അതോറിറ്റി ക്യാഷ് കൗണ്ടറുകൾ ഇന്ന് മുതൽ പ്രവർത്തിക്കും. ലോക്ക്ഡൗൺ നിബന്ധനകൾ പാലിച്ച് ഉപഭോക്താക്കൾക്ക് വെള്ളക്കരം അടയ്ക്കാൻ ക്യാഷ് കൗണ്ടറുകളിൽ എത്താവുന്നതാണ്.

പണം അടയ്ക്കാൻ എത്തുന്നവർ  നിർബന്ധമായും മാസ്ക് ധരിക്കണം. സാമൂഹിക അകലം പാലിച്ച് ക്യൂ നിൽക്കേണ്ടതാണ്. കൗണ്ടറുകളിൽ ഹാൻഡ് വാഷ്, സാനിറ്റൈസർ എന്നിവ ലഭ്യമാക്കും. വെള്ളക്കരം ഓൺലൈനിൽ അടയ്ക്കാൻ  https://epay.kwa.kerala.gov.in/  എന്ന വെബ് സൈറ്റ് ലിങ്ക് സന്ദർശിക്കാവുന്നതാണ്. ഓൺലൈൻ വഴി വെള്ളക്കരമടയ്ക്കുമ്പോൾ ബിൽ തുകയുടെ ഒരു ശതമാനം (ഒരു ബില്ലിൽ പരമാവധി 100 രൂപ) കിഴിവ് ലഭിക്കും. 2000 രൂപയിൽ കൂടുതലുള്ള എല്ലാ ബില്ലുകളും ഓൺലൈൻ വഴി അടയ്ക്കേണ്ടതാണെന്നും വാട്ടർ അതോറിറ്റി അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...