വാട്ടര്‍ അതോറിറ്റി റാന്നി സബ് ഡിവിഷന്‍ഓഫീസ് കെട്ടിടം നാടിനു സമര്‍പ്പിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ആധുനിക സൗകര്യങ്ങളോടെ നിര്‍മിച്ച വാട്ടര്‍ അതോറിറ്റി റാന്നി സബ് ഡിവിഷന്‍ഓഫീസ് കെട്ടിടം ആനപ്പാറമലയില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനംചെയ്തു. 75 ലക്ഷം രൂപ വിനിയോഗിച്ചാണ് പുതിയ കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. നിലവില്‍ വര്‍ഷങ്ങളായി വാടക കെട്ടിടത്തിലാണ് കേരള ജല അതോറിറ്റിയുടെ ഡിവിഷന്‍, സെക്ഷന്‍ ഓഫീസുകള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. റാന്നി ആനപ്പാറമലയില്‍ കേരള ജല അതോറിറ്റിയുടെ ജലസംഭരണിയോട് ചേര്‍ന്നുളള സ്ഥലത്താണ് പുതിയ ഓഫീസ് നിര്‍മിച്ചിരിക്കുന്നത്. ഓഫീസിന്റെ മുകളില്‍ തന്നെ എന്‍എബിഎല്‍ അക്രഡിറ്റേഷനുളള ജല അതോറിറ്റിയുടെ വാട്ടര്‍ ക്വാളിറ്റി ലാബും സജ്ജമാക്കിയിട്ടുണ്ട്.

അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, മുന്‍ എംഎല്‍എ രാജു എബ്രാഹാം, ബ്ലോക്ക് പഞ്ചായത്ത് അംഗം നയനാ സാബു, വാര്‍ഡ് അംഗം സിന്ധു സഞ്ജയന്‍, വാട്ടര്‍ അതോറിറ്റി ടെക്‌നിക്കല്‍ അംഗം ജി. ശ്രീകുമാര്‍, കേരള വാട്ടര്‍ അതോറിറ്റി അംഗം ഉഷാലയം ശിവരാജന്‍, കേരളാ കോണ്‍ഗ്രസ് എം പ്രതിനിധി ആലിച്ചന്‍ ആറൊന്നില്‍, ജനതാദള്‍ എസ്. പ്രതിനിധി പാപ്പച്ചന്‍ കൊച്ചുമേപ്രത്ത്, ആര്‍.എസ്.പി ലെനിനിസ്റ്റ് പ്രതിനിധി കുര്യാക്കോസ്, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യുവജനങ്ങളിലേക്ക് എത്താൻ ഇന്‍സ്റ്റഗ്രാമിലൂടെ സംവദിക്കൂ, റീലുകള്‍ പോസ്റ്റ് ചെയ്യൂ: മന്ത്രിമാരോട് പ്രധാനമന്ത്രി.

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ സിജെപി പ്രതിഷേധം ശക്തമാകവെ കാബിനറ്റിലെ സഹപ്രവര്‍ത്തകരോട് ഇന്‍സ്റ്റഗ്രാം...

കുഞ്ഞുങ്ങളെ ബാധിക്കുന്ന പനി ഗുരുതരമാകുന്നു ; ആറുവയസ്സുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...

തൃശൂർ പീച്ചി മേഖലയിൽ ഭൂചലനം ; ആശങ്കയിലായി ജനങ്ങൾ

0
തൃശൂർ: തൃശൂർ പീച്ചി മേഖലയിൽ ഭൂചലനം ആവർത്തിക്കുന്നതിനാൽ ആശങ്കയിലായി ജനങ്ങൾ. കഴിഞ്ഞ...

പഞ്ചാബ് രാഷ്ട്രീയത്തിൽ പുതിയ നീക്കം ; റെയിൽവേ സഹമന്ത്രി രവനീത് സിംഗ് ബിട്ടു രാജിവെച്ചു

0
ദില്ലി: റെയിൽവേ സഹമന്ത്രി രവനീത് സിംഗ് ബിട്ടു തന്റെ മന്ത്രിസ്ഥാനം രാജിവെച്ചു....