ജലവിതരണ വകുപ്പിന്റെ ലക്ഷങ്ങള്‍ വിലയുള്ള ഇരുമ്പ് പൈപ്പുകള്‍ കാണാതായി

For full experience, Download our mobile application:
Get it on Google Play

മൂന്നാര്‍: ജലവിതരണ വകുപ്പിന്റെ ലക്ഷങ്ങള്‍ വിലയുള്ള ഇരുമ്പ് പൈപ്പുകള്‍ കാണാതായി. ദേശീയ പാതയില്‍ പഴയ മൂന്നാര്‍ ബൈപ്പാസ് പാലം മുതല്‍ സിഗ്‌നല്‍ പോയിന്റ് വരെയുള്ള ദേശീയ പാതയോരത്ത് സൂക്ഷിച്ചിരുന്ന ഇരുമ്പു പൈപ്പുകളാണ് നഷ്ടപ്പെട്ടത്. ഓരോ പൈപ്പും 450 കിലോയിലധികം തൂക്കമുള്ളവയാണ്. ഉപേക്ഷിച്ച ശുദ്ധജല വിതരണ പദ്ധതിയുടെ പൈപ്പുകളാണിവ. 16 ടണ്ണിലധികം തൂക്കമുള്ള ഇവ ലക്ഷങ്ങള്‍ വിലമതിക്കുന്നവയാണ്.

കൊച്ചി-ധനുഷ് കോടി ദേശീയപാതയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ മണ്ണിനടിയില്‍ നിന്നും നീക്കം ചെയ്ത 36 കൂറ്റന്‍ ശുദ്ധജല പൈപ്പുകളാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ മോഷണം പോയത്. പിന്നീട് ഇവ കുഞ്ചിത്തണ്ണിയിലെ ഒരു വീട്ടില്‍ സൂക്ഷിച്ച നിലയില്‍ നാട്ടുകാര്‍ കണ്ടെത്തിയെങ്കിലും അന്നു രാത്രി തന്നെ ലോറിയില്‍ ആക്രി വ്യാപാരികള്‍ തമിഴ്‌നാട്ടിലേക്ക് കടത്തുകയായിരുന്നു. ജലവിതരണ വകുപ്പിലെ താല്ക്കാലിക ജീവനക്കാരന്റെ നേതൃത്വത്തിലാണ് സംശയം തോന്നാത്ത വിധത്തില്‍ ഇവ കഴിഞ്ഞ ദിവസം രാത്രിയില്‍ യന്ത്രസഹായത്തോടെ ലോറിയില്‍ കയറ്റി കുഞ്ചിത്തണ്ണിയിലെ വീട്ടിലെത്തിച്ചതെന്നാണ് ആരോപണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം ; കേരളത്തിന്റെ തിരിച്ചടി കർണാടകത്തിന് നേട്ടം ; തിരുവോണ...

0
ബെം​ഗളൂരു: പാലക്കാട്‌ റെയിൽവേ ഡിവിഷൻ വിഭജനത്തിൽ കേരളത്തിന്റെ തിരിച്ചടി കർണാടകത്തിന് നേട്ടം. മൈസൂരു...

അനുമതിയില്ലാതെ സ്കൂളിൽ കയറി, ക്ലാസ്സ് മുറികളിൽ ഇരുന്നു ; സിജെപി സ്ഥാപകൻ അഭിജീത് ദിപ്കയ്ക്കെതിരെ...

0
മുംബൈ : അനുമതിയില്ലാതെ സർക്കാർ സ്കൂളിൽ പ്രവേശിക്കുകയും അധ്യാപകരെ ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന...

ക്ഷേത്ര ഉത്സവത്തിന് തിടമ്പേറ്റാൻ ‘ഗുരുപുരം അർജുനൻ’ ; റോബോട്ടിക് ആനയെ 25-ന് നടയിരുത്തും

0
കാഞ്ഞങ്ങാട് : ഗുരുപുരം മഹാവിഷ്ണുക്ഷേത്രത്തിൽ ഇനി ക്ഷേത്ര ഉത്സവത്തിലും മറ്റ് പ്രധാന...

പട്ടാമ്പിയിൽ നിന്ന് മയക്ക് മരുന്ന് വാങ്ങി പെരുമ്പാവൂരിൽ വിൽപ്പ ; ഹെറോയിനുമായി ഇതര സംസ്ഥാന...

0
കൊച്ചി: ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി നടന്ന പരിശോധനയിൽ 6.5 ഗ്രാം ഹെറോയിനുമായി...