ജലശുദ്ധീകരണ പ്ലാന്റുകൾ പൂട്ടി ; കുടിവെള്ളമില്ലാതെ ഡല്‍ഹി

For full experience, Download our mobile application:
Get it on Google Play

ദില്ലി: യമുനാനദി കരകവിഞ്ഞ് ഡല്‍ഹിയിലെ താഴ്ന്ന പ്രദേശങ്ങള്‍ മുങ്ങിയതോടെ നഗരത്തിലെ ജലവിതരണം പ്രതിസന്ധിയില്‍. ജലശുദ്ധീകരണ പ്ലാന്റുകള്‍ അടച്ചതും നഗരത്തിലെ ജലവിതരണം തടസ്സപ്പെട്ടതുമാണ് ജല പ്രതിസന്ധി രൂക്ഷമാകാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്. വെള്ളക്കെട്ടിലായ ഡല്‍ഹിയില്‍ വിദ്യാലയങ്ങള്‍ക്കുള്‍പ്പെടെ അടച്ചു. സ്‌കൂളുകള്‍, കോളേജുകള്‍, മെട്രോ സ്റ്റേഷനുകള്‍, വിവിധ സ്ഥാപനങ്ങള്‍ എന്നിവയാണ് അടച്ചുപൂട്ടിയത്.

സ്ഥിതിഗതികള്‍ വഷളായതോടെ, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വാസിറാബാദ് ജലശുദ്ധീകരണ പ്ലാന്റിന്‍ അടിയന്തര സന്ദര്‍ശനം നടത്തി. നഗരത്തിലെ മൂന്ന് ജലശുദ്ധീകരണ പ്ലാന്റുകള്‍ അടച്ചുപൂട്ടേണ്ടി വന്നതാണ് തിരിച്ചടിയായതെന്ന് കെജ്രിവാള്‍ പറഞ്ഞു. അപകടകരമായ പ്രതിസന്ധി പരിഹരിക്കാന്‍ ഹരിയാനയിലെ ഹഥിനിക്കുണ്ഡ് അണക്കെട്ടില്‍ നിന്ന് വെള്ളം തുറന്നുവിടുന്നത് നിയന്ത്രിക്കണമെന്ന് കേന്ദ്രത്തോട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...