കുട്ടികളുമായി പുഴയില്‍ ചാടിയ സംഭവം : ചികിത്സയിലായിരുന്ന മൂന്നര വയസ്സുകാരന്‍ മരിച്ചു ; യുവതിക്കെതിരെ കൊലക്കുറ്റം

For full experience, Download our mobile application:
Get it on Google Play

വടകര: കുട്ടികളുമായി അമ്മ പുഴയില്‍ ചാടിയ സംഭവത്തില്‍ ചികിത്സയിലായിരുന്ന മൂന്നര വയസ്സുകാരന്‍ മരിച്ചു. പേരാബ്ര മരുതേരി കൊല്ലിയില്‍ പ്രവീണിന്റെയും ഹിമയുടെയും മകന്‍ ആദവ് ആണ് മരിച്ചത്. സംഭവത്തില്‍ അമ്മ ഹിമയുടെ പേരില്‍ പോലിസ് കൊലപാതകത്തിന് കേസെടുത്തു. പുഴയില്‍നിന്ന് ആദവിനെയും അമ്മയെയും ഇളയ കുട്ടിയെയും നാട്ടുകാര്‍ രക്ഷിച്ച്‌ ആശുപത്രിയിലെത്തിച്ചിരുന്നു. അവശനിലയിലായ ആദവ് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്നതിനിടെ വെള്ളിയാഴ്ച ഉച്ചയോടെയാണ് മരിച്ചത്.

വ്യാഴാഴ്ച വൈകിട്ട് 3.30ഓടെയാണ് രണ്ട് മക്കളെയും കൊണ്ട് യുവതി ചാനിയംകടവ് പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടിയത്. സംഭവം കണ്ട നാട്ടുകാര്‍ ഉടന്‍ രക്ഷാപ്രവര്‍ത്തനം നടത്തി മൂന്നുപേരെയും ആശുപത്രിയിലെത്തിച്ചു. മൂത്ത കുട്ടി ആദവിന്റെ നില ഗുരുതരമായതിനെത്തുടര്‍ന്ന് പെട്ടെന്നുതന്നെ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കുടുംബപ്രശ്‌നങ്ങളെത്തുടര്‍ന്നാണ് യുവതി വീട്ടില്‍ നിന്ന് മക്കളെയുംകൂട്ടി ചാനിയം കടവിലെത്തിയതും പുഴയിലേക്ക് ചാടിയതെന്നും പോലിസ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിഷാംശമുള്ള ഉമ്മത്തിൻ കായ വിൽപനയ്ക്ക് വെച്ചു ; ആമസോൺ, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട്, ബിഗ് ബാസ്‌കറ്റ്...

0
ബംഗളൂരു: വിഷാംശമുള്ള ഉമ്മത്തിൻ കായയും അതിന്റെ വിത്തുകളും ഭക്ഷണസാധനമെന്ന രീതിയിൽ ഓൺലൈൻ...

അങ്കമാലിയിൽ ബാബുസ്റ്റേഴ്സ് എന്ന കടയിൽ വൻ അഗ്നിബാധ

0
കൊച്ചി: അങ്കമാലിയിൽ വൻ അഗ്നിബാധ. ബാബുസ്റ്റേഴ്സ് എന്ന കടയിലാണ് അഗ്നിബാധയുണ്ടായത്. സ്റ്റേഷനറി...

റാന്നി റൂട്രോണിക്സ് വിദ്യാർത്ഥികളുടെ ഓണാഘോഷം അതിജീവനത്തിന്റെയും പ്രത്യാശയുടെയും വിളംബരമായി

0
റാന്നി : മഹാപ്രളയത്തിന് ശേഷം റാന്നി ടൗൺ സാക്ഷ്യം വഹിച്ച ഏറ്റവും...

യുഡിഎഫ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍മന്ത്രി ജി ആര്‍ അനില്‍

0
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍മന്ത്രി ജി ആര്‍...