അണക്കെട്ടുകളിലെ ജലനിരപ്പ് കഴിഞ്ഞ വർഷത്തേക്കാൾ മെച്ചം ; റിപ്പോർട്ടുകൾ പുറത്ത്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കനത്ത ചൂട് കടുക്കുമ്പോഴും കേരളത്തിലെ പ്രധാന അണക്കെട്ടുകളിലെ ജലനിരപ്പ് കഴിഞ്ഞ വർഷത്തേക്കാൾ മെച്ചമാണെന്ന് കേന്ദ്ര ജല കമ്മിഷന്റെ കണക്ക്.രാജ്യത്തെ 150 ഡാമുകളിലെ തത്സമയ ജലനിരപ്പ് സംബന്ധിച്ച മാർച്ച് 14ലെ റിപ്പോർട്ടിലാണ് ഇക്കാര്യം. കേരളത്തിൽ 2023ൽ കാലവർഷം കുറവായിരുന്നു. ആഗസ്റ്റിൽ 15% മഴയേ കിട്ടിയുള്ളൂ. തുലാവർഷം കൂടുതലായിരുന്നു. വരൾച്ച മുൻകൂട്ടി കണ്ട് വ്യക്തമായ ആസൂത്രണത്തോടെ അണക്കെട്ടുകളിലെ ജലം വിനിയോഗിച്ചതിനാലാണ് മെച്ചപ്പെട്ട നില തുടരുന്നത്.

മുല്ലപ്പെരിയാറിൽ കഴിഞ്ഞവർഷം ഈ സമയം 28% വെള്ളമായിരുന്നു. നിലവിൽ 33 ശതമാനമുണ്ട്. കേരളത്തിൽ സാധാരണ ജൂൺ – സെപ്തംബർ കാലവർഷത്തിൽ 70 ശതമാനം മഴയാണ് ലഭിക്കുന്നത്. ഒക്ടോബർ – ഡിസംബറിൽ തുലാവർഷം 20 ശതമാനവും. ബാക്കി 10 ശതമാനം വേനൽമഴയും മറ്റുമായി ലഭിക്കുന്നു. അതേസമയം, തമിഴ്നാട്, കർണാടക, ആന്ധ്രാ, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലെ അണക്കെട്ടുകളിൽ കഴിഞ്ഞ വർഷത്തേക്കാളും ജലനിരപ്പ് കുറവാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കഴിഞ്ഞ മാസം ചെങ്കോട്ടയില്‍ നല്‍കിയത് ഹോമിയോപ്പതി ഡോസ് : ദിമാഗി നക്സൽ പരാമർശം ആവർത്തിച്ച്...

0
ന്യൂഡൽഹി: ദിമാഗി നക്‌സല്‍ പരാമര്‍ശം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ...

എയർ ഷോയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട് യുദ്ധവിമാനം താഴേക്ക് പതിച്ചു ;

0
ഗ്രീക്ക്: ഏഥൻസിന് സമീപമുള്ള തനാഗ്ര വ്യോമതാവളത്തിൽ നടന്ന വാർഷിക വ്യോമ പ്രദർശനത്തിനിടയിൽ...

വ്യാപാര യുദ്ധങ്ങൾക്കിടയിലും അനുനയ നീക്കം ; ചൈനീസ് പ്രസിഡന്റിനായി വിരുന്ന് ഒരുക്കാൻ യു.എസ് പ്രസിഡന്റ്

0
വാഷിംഗ്ടൺ :ഇറാനുമായുള്ള സാമ്പത്തിക ബന്ധത്തെച്ചൊല്ലി അമേരിക്കയും ചൈനയും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ,...

യൂസ്മാർഗ്ഗ് വനമേഖലയിൽ നടന്ന ഏറ്റുമുട്ടൽ ; കൊല്ലപ്പെട്ട ലഷ്കർ ഭീകരനെ തിരിച്ചറിഞ്ഞു

0
ശ്രീനഗർ: ജമ്മു കശ്മീരിലെ യൂസ്മാർഗ് പർവതനിരകളിൽ ‘ഓപ്പറേഷൻ അഷ്ദർ’ എന്ന ദൗത്യത്തിനിടയിൽ...