ചെറുതുരുത്തി: ശക്തമായ മഴയിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതിനെ തുടർന്ന് ഭാരതപ്പുഴ കേന്ദ്രീകരിച്ച് നടന്നിരുന്ന നിർമാണ പ്രവൃത്തികൾ നിർത്തിവെച്ചു. പാലക്കാട്-തൃശൂർ ജില്ലകളെ ബന്ധിപ്പിച്ച് ഭാരതപ്പുഴക്ക് കുറുകയുള്ള പുതിയ റെയിൽവേ പാലം നിർമാണം, തടയണയിലെ മണലെടുപ്പ് എന്നിവയാണ് നിർത്തിയത്. പുഴയിൽ വെള്ളത്തിന്റെ അളവ് വർധിക്കുന്നത് കണ്ട കരാറുകൾ സാധനസാമഗ്രികളും യന്ത്രങ്ങളും പുഴയിൽനിന്ന് മാറ്റാൻ നിർദേശം നൽകിയിരുന്നു. പുഴ ഇരുകരകളും മുട്ടിയൊഴുകുന്ന അവസ്ഥയിലാണ്. പുഴ കാണാനെത്തുന്ന ആളുകൾ വെള്ളത്തിൽ ഇറങ്ങാതിരിക്കാൻ പ്രത്യേക നിരീക്ഷണമുണ്ട്.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1




























