മഴ കനത്തതോടെ ഡാമുകളിൽ ജലനിരപ്പ്​ ഉയരുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മഴ കനത്തതോടെ സംസ്ഥാനത്തെ കെ.എസ്​.ഇ.ബിയുയേടും ജലസേചന വകുപ്പി​ന്‍റേയുമ നിയന്ത്രണത്തിലുള്ള ഡാമുകളിൽ ജലനിരപ്പ്​ ഉയരുന്നു. ജലവിഭവ വകുപ്പിന്​ കീഴിലുള്ള മീങ്കര, വാളയാർ, മലമ്പുഴ, ചുള്ളിയാർ ഡാമുകളിലും കെ.എസ്​.ഇ.ബിയുടെ നിയന്ത്രണത്തിലുള്ള ആനയിറങ്ങൽ, കുണ്ടള ഡാമുകളിലും റെഡ്​ അലർട്ട്​ പ്രഖ്യാപിച്ചു. സംഭരശേഷിയുടെ 90 മുതൽ 100 ശതമാനം​വരെ ജലനിരപ്പ്​ ഉയർന്നതിനെത്തുടർന്നാണ്​ ഈ ഡാമുകളുമായി ബന്ധപ്പെട്ട്​ മുന്നറിയിപ്പ്​ നൽകിയത്​. നാല്​ ജില്ലകളിൽ ഓറഞ്ച്​ അലർട്ട്​ തിരുവനന്തപുരം: സംസ്ഥാനത്ത്​ വരുംദിവസങ്ങളിലും ശക്​തമായ മഴ തുടരും.

വടക്കൻ കേരളത്തിൽ മഴ മഴക്കുള്ള സാധ്യതയാണുള്ളത്​. അതിശക്തമായ മഴക്ക്​ സാധ്യതയുള്ളതിനാൽ മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്​ ജില്ലകളിൽ ഞായറാഴ്ച ഓറഞ്ച്​ അലർട്ട്​ പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 115.6 മി.മി മുതൽ 204.4 മി.മീ വരെ മഴ ലഭിക്കാവുന്ന സാഹചര്യമാണ്​ ഈ ജില്ലകളിൽ. ഒറ്റപ്പെട്ട ശക്തമായ മഴക്ക്​ സാധ്യതയുള്ളതിനാൽ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിൽ മഞ്ഞ അലർട്ടായിരിക്കും. തെക്ക് കിഴക്കൻ അറബിക്കടലിലും അതിനോട് ചേർന്ന്​ കേരള കർണാടക തീരങ്ങൾക്ക്​ സമീപമുള്ള ലക്ഷദ്വീപ് മേഖലക്ക് മുകളിലായും നിലനിന്നിരുന്ന ന്യുനമർദം ശക്തികൂടിയ ന്യുനമർദമായി മാറി. ഇത് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി അടുത്ത 36 മണിക്കൂറിനുള്ളിൽ തീവ്ര ന്യുനമർദമായി ശക്തിപ്രാപിക്കാൻ സാധ്യതയുണ്ട്​. മാന്നാർ കടലിടുക്കിനു മുകളിലായി ചക്രവാതച്ചുഴിയും നിലനിൽക്കുന്നു. ഇതിന്‍റെ സ്വാധീനത്തിൽ ചൊവ്വാഴ്ചയോടെ തെക്ക്-കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യുനമർദം രൂപപ്പെട്ടേക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ കോളേജ് വിദ്യാർഥികളുടെ പിജി കെട്ടിടം തകർന്നു വീണ് അപകടം, നിരവധി പേർ കുടുങ്ങിക്കിടക്കുന്നു

0
ന്യൂഡൽഹി : : തെക്കുപടിഞ്ഞാറൻ ദില്ലിയിലെ സത്യനികേതന് സമീപം കെട്ടിടം...

കയ്പമംഗലം അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നത് തമിഴ്നാട് സർക്കാരിന്റെ പരിഗണനയിലാണെന്ന് തമിഴ്നാട്...

0
ചെന്നൈ: കയ്പമംഗലത്ത് എട്ട് എൻജിനീയറിങ് വിദ്യാർഥികളുടെ മരണത്തിനിടയാക്കിയ വാഹനാപകടം നടക്കാൻ പാടില്ലായിരുന്ന...

തദ്ദേശ സ്വയംഭരണ വകുപ്പിലെ രാഷ്ട്രീയ സ്ഥലം മാറ്റങ്ങൾ തുടർന്ന് സർക്കാർ

0
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ വകുപ്പിലെ രാഷ്ട്രീയ സ്ഥലം മാറ്റങ്ങൾ തുടർന്ന് സർക്കാർ....