റാന്നി പെരുനാട് സർവീസ് സഹകരണ ബാങ്കിൽ നിക്ഷേപക തുക നല്‍കാത്തതില്‍ പ്രതിഷേധവുമായി നിക്ഷേപകന്‍

For full experience, Download our mobile application:
Get it on Google Play

പെരുനാട്: റാന്നി പെരുനാട് സർവീസ് സഹകരണ ബാങ്കിൽ നിക്ഷേപക തുക നല്‍കാത്തതില്‍ പ്രതിഷേധവുമായി നിക്ഷേപകന്‍. പെരുനാട് മടത്തുംമൂഴി കിഴക്കേമേപ്പുറത്ത് കെ.എസ് ബിജുവാണ് ബാങ്കിന് മുന്നില്‍ കുത്തിയിരിപ്പു സമരം നടത്തിയത്. വിവരം അറിഞ്ഞ് നിക്ഷേപകര്‍ രൂപീകരിച്ച ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ സ്ഥലത്തെത്തി പിന്തുണ അറിയിച്ചു. മകളുടെ പഠന ആവശ്യത്തിനായി തുക ആവശ്യപ്പെട്ടെങ്കിലും തിരികെ കിട്ടാത്തതിൽ പ്രതിഷേധിച്ചാണ് ബിജു സമരം നടത്തിയത്. കാലാവധി കഴിഞ്ഞ സ്ഥിര നിക്ഷേപത്തിന്റെ സർട്ടിഫിക്കേറ്റ് ബാനർ ഉയര്‍ത്തി അതിനു മുന്നിൽ പായ് വിരിച്ചു കിടന്നാണ് സമരം നടത്തിയത്.

നിരാഹാര സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നിക്ഷേപകരുടെ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ പ്രതിഷേധിക്കുകയും ചെയ്തു. പെരുനാട് ഗ്രാമ പഞ്ചായത്തംഗം അരുൺ അനിരുദ്ധൻ ഉദ്ഘാടനം ചെയ്തു. നിക്ഷേപക ആക്ഷൻ കൗൺസിൽ ചെയർമാൻ ടി.കെ ശാന്തമ്മ അധ്യക്ഷത വഹിച്ചു. ആക്ഷൻ കൗൺസിൽ വർക്കിംഗ് ചെയർമാൻ ടി.എസ് സാനു, കൺവീനർ സത്യാനന്ദൻ, സെക്രട്ടറി ധന്യ എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാന്തപുരം അബൂബക്കർ മുസ്ലിയാരെ തള്ളാതെ ഫാത്തിമ തെഹ്‌ലിയ

0
തിരുവനന്തപുരം: വിവാദ പ്രസ്താവനയിൽ കാന്തപുരം അബൂബക്കർ മുസ്ലിയാരെ തള്ളാതെ ഫാത്തിമ...

റാണിപുരത്ത് സിപ്പ് ലൈൻ തകർന്ന് ഓപ്പറേറ്റർ മരിച്ച സംഭവം ; മൃതദേഹം ഏറ്റെടുക്കില്ലെന്ന് ബന്ധുക്കൾ

0
കാസർകോട്: റാണിപുരം വിനോദസഞ്ചാര കേന്ദ്രത്തിൽ സിപ്പ് ലൈൻ അപകടത്തിൽ മരിച്ച...

പ്രണയിനി ആത്മഹത്യ ചെയ്തു ; മനംനൊന്ത് 21 വയസുകാരനും ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി

0
പത്തനംതിട്ട: പ്രണയിച്ചിരുന്ന പെൺകുട്ടി ജീവനിടുക്കിയ മനോവിഷമത്തിൽ യുവാവ് ട്രെയിനിനു മുന്നിൽ...

തണ്ണീർമുക്കത്ത് മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി

0
ചേർത്തല: തണ്ണീർമുക്കത്ത് മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. തണ്ണീർമുക്കം പഞ്ചായത്ത് 14-ാം...