വിഴിഞ്ഞം : ആഴിമലയില്‍ കടലില്‍ കാണാതായ നാലുപേരില്‍ രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. കാണാതായ മറ്റ് രണ്ടുപേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. പുല്ലുവിള കൊച്ചുപള്ളി സ്വദേശികളായ മനു, സന്തോഷ്, സാബു, ജോണ്‍സണ്‍ എന്നിവരെ ഇന്നലെ വൈകിട്ടാണ് കാണാതായത്.
ഇന്നലെ വൈകീട്ട് 5.30 ഓടെയാണ് സംഭവം നടന്നത്. പത്ത് അംഗ സുഹൃത്ത് സംഘത്തിലെ ഒരാള്‍ കടലിലേക്ക് വീണതിനെ തുടര്‍ന്ന് രക്ഷിക്കാന്‍ ഇറങ്ങിയ നാലു പേരെയാണ് കാണാതായത്. കടലിലേക്ക് ആദ്യം വീണയാളും രണ്ടുപേരും പരിക്കുകളോടെ ഇന്നലെ തന്നെ രക്ഷപെട്ടിരുന്നു.