Sunday, July 6, 2025 9:28 pm

വെള്ളം കലര്‍ന്ന പെട്രോള്‍ നല്‍കി ; പമ്പ് ​പോലീസ്​ അടപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

കൊല്ലം : ​ഓയൂര്‍ വെളിയം മാവിള ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന പെട്രോള്‍ പമ്പില്‍ നിന്നും വാഹനങ്ങളില്‍ നിറച്ച്‌​ നല്‍കിയത് വെള്ളം കലര്‍ന്ന പെട്രോള്‍. നിരവധി വാഹനങ്ങള്‍ തകരാറിലായതായി പരാതി. പരാതികളും പ്രതിഷേധങ്ങളും വ്യാപകമായതിന്​ പിന്നാലെ പമ്പ് പോലീസ്​ അടപ്പിച്ചു.

കഴിഞ്ഞ ദിവസം ഈ പമ്പില്‍ നിന്നും പെട്രോള്‍ അടിച്ച നിരവധി വാഹനങ്ങള്‍ യാത്രക്കിടയില്‍ നിന്നുപോയിരുന്നു. തുടര്‍ന്ന് വാഹനങ്ങള്‍ വര്‍ക്ക് ഷോപ്പുകളിലെത്തിച്ച്‌​ പരിശോധിച്ചപ്പോഴാണ്​ പെട്രോള്‍ ടാങ്കില്‍ വെള്ളം കണ്ടെത്തിയത്. എന്നാല്‍ എവിടെ നിന്നാണ് വണ്ടിയുടെ ടാങ്കില്‍ വെള്ളം കയറിയതെന്ന് മനസിലായിരുന്നില്ല.

വൈകിട്ട്​ ഒരു പോലീസ് ഉദ്യോഗസ്ഥനും ഈ പമ്പില്‍ നിന്നും ബൈക്കില്‍ പെട്രോള്‍ അടിച്ചിരുന്നു. ഒരു കിലോമീറ്റര്‍ പിന്നിടുന്നതിനു മുന്നേ വാഹനം നിന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ്​ പെട്രോളിനെക്കാള്‍ കൂടുതല്‍ വെള്ളമാണ് പമ്പില്‍ നിന്ന് അടിച്ചതെന്ന് കണ്ടെത്തിയത്​. അദ്ദേഹം പൂയപ്പള്ളി സ്റ്റേഷനില്‍ അറിയിക്കുകയും തുടര്‍ന്ന്​ പോലീസെത്തി പമ്പ് അടപ്പിക്കുകയും ചെയ്തു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ആഞ്ഞിലിമുക്ക് – തെക്കേക്കര – കൊച്ചുകുളം റോഡിന്റെ രണ്ടാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു

0
റാന്നി: തകർന്നുകിടന്ന ആഞ്ഞിലിമുക്ക് - തെക്കേക്കര - കൊച്ചുകുളം റോഡിന്റെ രണ്ടാംഘട്ട...

ത​മി​ഴ്നാ​ട്ടി​ലെ വി​രു​ദു​ന​ഗ​റി​ൽ പ​ട​ക്ക നി​ർ​മാ​ണ​ശാ​ല​യി​ൽ സ്ഫോ​ട​നം ; ഒ​രാ​ഴ്ച​യ്ക്കി​ടെ ര​ണ്ടാ​മ​ത്തെ അപകടം

0
ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ലെ വി​രു​ദു​ന​ഗ​റി​ൽ പ​ട​ക്ക നി​ർ​മാ​ണ​ശാ​ല​യി​ലു​ണ്ടാ​യ സ്ഫോ​ട​നത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു. അ​ഞ്ച്...

തൃശൂരിൽ എംടിഎം മെഷീന്‍ കുത്തിത്തുറന്ന് മോഷണം നടത്താന്‍ ശ്രമിച്ച ഒഡീഷ സ്വദേശി പിടിയില്‍

0
തൃശൂര്‍: തൃശൂര്‍ നഗരത്തില്‍ എംടിഎം മെഷീന്‍ കുത്തിത്തുറന്ന് മോഷണം നടത്താന്‍ ശ്രമിച്ച...

ആറന്മുള വിമാനത്താവള ഭൂമിയിലെ പുതിയ പദ്ധതിയിൽ ഐടി വകുപ്പ് കളക്ടർക്ക് കത്ത് നൽകിയ നടപടി...

0
തിരുവനന്തപുരം : ആറന്മുള വിമാനത്താവള ഭൂമിയിലെ പുതിയ പദ്ധതിയിൽ ഐടി വകുപ്പ്,...