പത്തനംതിട്ട നഗരത്തില്‍ കുടിവെള്ളമില്ല ; പൊട്ടിയ പൈപ്പ് നന്നാക്കുന്നതില്‍ തികഞ്ഞ അനാസ്ഥ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നഗരഹൃദയത്തില്‍ പ്രധാന പൈപ്പ് ലൈന്‍ പൊട്ടിയതോടുകൂടി പത്തനംതിട്ട നഗരത്തില്‍ കുടിവെള്ളമില്ല, പൊട്ടിയ പൈപ്പ് നന്നാക്കുന്നത് ഒച്ചിഴയുന്ന വേഗത്തിലെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നിര്‍വാഹക സമിതി അംഗം നഹാസ് പത്തനംതിട്ട. മുനിസിപ്പാലിറ്റിയിലെ വീടുകളിലേക്കും കളക്ടറേറ്റ്, കോടതി, സിവില്‍ സ്റ്റേഷന്‍, ജനറല്‍ ആശുപത്രി തുടങ്ങിയ പൊതു സ്ഥാപനങ്ങളിലേക്കും വെള്ളമെത്തിക്കുന്ന പൈപ്പുകളുടെ അറ്റകുറ്റപ്പണികളാണ് ഒച്ചിഴയുന്ന വേഗത്തില്‍ നടക്കുന്നത്.

പൊതുമരാമത്ത് വകുപ്പും വാട്ടര്‍ അതോറിറ്റിയും തമ്മിലുള്ള തര്‍ക്കം രൂക്ഷമാണ്. പ്രധാനപ്പെട്ട രണ്ടു വകുപ്പുകള്‍ തമ്മില്‍ യോജിച്ചു  പ്രവര്‍ത്തിക്കുന്നില്ലെന്ന് മാത്രമല്ല പരസ്പരം പഴിചാരി ജനങ്ങളെ കൂടുതല്‍ ദുരിതത്തിലാക്കുകയും ചെയ്യുകയാണ്. ആരോഗ്യമന്ത്രി കൂടിയായ സ്ഥലം എംഎല്‍എ സ്വന്തം മണ്ഡലത്തില്‍, ജില്ലാ ആസ്ഥാനത്ത് നടക്കുന്ന ഈ കാര്യങ്ങളൊക്കെ അറിഞ്ഞിട്ടും മിണ്ടാതെയിരിക്കുകയാണ്. ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി നിലക്ക് നിര്‍ത്തുവാന്‍ തയ്യാറായില്ലെങ്കില്‍ സമരപരിപാടികളുമായി യൂത്ത് കോണ്‍ഗ്രസ് മുന്നിട്ടിറങ്ങുമെന്നും നഹാസ് പത്തനംതിട്ട പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ തിരിച്ചടി യുഎസ് ഊർജ്ജ കേന്ദ്രങ്ങൾക്ക് ; മുന്നറിയിപ്പുമായി ഐആർജിസി

0
തെഹ്റാൻ: ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ, അമേരിക്കയുടെ പ്രധാന ഊർജ്ജ...

‘എന്റെ മകനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടു, വിശ്വസിക്കാൻ കഴിയുന്നില്ല’ ; വെളിപ്പെടുത്തലുമായി നെതന്യാഹു

0
ജറുസലേം : തന്റെ മകനെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ഇസ്രയേൽ...

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....

നിജ്ജർ വധം : ‘പ്രവൃത്തികളുടെ ഫലം അനുഭവിക്കണം’ ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഗോൾഡി...

0
ഒട്ടാവ : ഖലിസ്താൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിനുപിന്നിൽ...