പന്തളത്ത് റോഡില്‍ വെള്ളക്കെട്ട് ; വലഞ്ഞ് ജനങ്ങള്‍

For full experience, Download our mobile application:
Get it on Google Play

പന്തളം : റോഡിന് ഇരുവശവും ഓടകൾ, അന്താരാഷ്ട്ര നിലവാരത്തിലുള്ള ടാറിങ്, വഴിവിളക്കുകൾ ഇതെല്ലാമുണ്ടെങ്കിലും റോഡിലൂടെ പോകണമെങ്കിൽ വെള്ളത്തിലൂടെ നീന്തണം. പന്തളം-മാവേലിക്കര റോഡിൽനിന്നുള്ള ഉപറോഡുകളിലെയും സ്ഥിതിയും ഇതാണ്. പ്രധാന റോഡിൽ പണിത ഓടയിലൂടെ വെള്ളം ഒഴുകാത്തതിനാൽ ഇതുമുഴുവൻ എത്തി കെട്ടിനിൽക്കുന്നത് ഇടവഴികളിലാണ്. പന്തളം-മാവേലിക്കര റോഡ് പുതുക്കിപ്പണിതപ്പോഴാണ് റോഡരികിലുള്ള കടക്കാർക്കും നാട്ടുകാർക്കും പണികിട്ടിയത്. റോഡ് ഉയർത്തി ടാറിങ് നടത്തിയപ്പോൽ കടകളും സമീപപ്രദേശങ്ങളിലെ ചെറിയ റോഡുകളും റോഡ്‌നിരപ്പിൽനിന്ന്‌ താഴ്ന്നുപോയി.

ഇതുമൂലം ഉണ്ടായ വലിയ പ്രശ്നം റോഡിലെയും കടകളിലെയും വെള്ളക്കെട്ടാണ്. നല്ല ഒരു മഴ മതി മാവേലിക്കര റോഡിന്റെ മുട്ടാർമുതൽ കുന്നിക്കുഴിവരെയുള്ള ഭാഗത്ത് മുട്ടറ്റം വെള്ളമെത്താൻ. വാഹനങ്ങൾക്ക് പോകാനാകാത്തതുപോലെയാണ് വെള്ളം നിറയുന്നത്. മൂന്നുവർഷം മുമ്പ് കുളനടയിൽ റോഡ് പുനരുദ്ധാരണം നടത്തിയപ്പോൾ താഴ്ന്നഭാഗം മണ്ണിട്ടുയർത്തിയതും പ്രശ്നമായിട്ടുണ്ട്. റോഡ് നിരപ്പിൽനിന്ന കടകളെല്ലാം നിരപ്പിൽനിന്ന്‌ താഴെയായി. പുതുതായി പണിത ഓടയിൽ മണ്ണും മാലിന്യവും നിറഞ്ഞുകിടക്കുന്നതിനാൽ വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെട്ടിരിക്കുകയുമാണ്. കൈപ്പുഴ തീർഥാടക വിശ്രമകേന്ദ്രത്തിന് മുൻവശമുള്ള റോഡിലും വെള്ളക്കെട്ട് പ്രശ്നമാണ്. ഇവിടെ പാടത്തേക്ക് വെള്ളം ഒഴുകിപ്പോകാനുള്ള ഓട മണ്ണുനിറഞ്ഞുകിടക്കുന്നതാണ് വെള്ളക്കെട്ടിന് കാരണം. തീർഥാടകർ വാഹനം നിർത്തിയിടുന്ന ഭാഗമാണ് ഇവിടം. താഴ്ന്നുകിടക്കുന്ന ഗ്രാമീണ റോഡുകളിലെ വെള്ളം വറ്റണമെങ്കിൽ ഒരു ദിവസമെങ്കിലും കാത്തിരിക്കണം. റോഡിലെ മലിനജലം തമീപത്തുള്ള വീടുകളിലേക്ക് ഒഴുകിയിറങ്ങാനും ഇത് കാരണമാകുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...