തണ്ണിമത്തൻ കഴിക്കുമ്പോൾ ഇനി കുരു കളയല്ലേ

For full experience, Download our mobile application:
Get it on Google Play

എല്ലാവർക്കും ഇഷ്ടമുള്ള പഴവർഗ്ഗങ്ങളിൽ ഒന്നാണ് തണ്ണിമത്തൻ. നമ്മുടെയൊക്കെ വേനൽക്കാലങ്ങളെ തണുപ്പിക്കാൻ തെരുവുകളിലും പ്രധാനപ്പെട്ട റോഡരികുകളിലുമെല്ലാം തണ്ണിമത്തൻ പതിവാണ്. എന്നാൽ തണ്ണിമത്തൻ കഴിക്കുമ്പോൾ കുരു നമ്മള്‍ എല്ലാവരും കളയാറാണല്ലോ പതിവ്. അതിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങളെക്കുറിച്ച് കൂടുതൽ അറിവില്ലാത്തത് കൊണ്ടാണ് നമ്മൾ അങ്ങനെ ചെയ്യുന്നത്.

തണ്ണിമത്തന്‍ കുരു പോഷകഗുണങ്ങള്‍ കൊണ്ട് നിറഞ്ഞതാണ്. ഒമേഗ 3, ഒമേഗ 6 ഫാറ്റി ആസിഡുകള്‍, മഗ്നീഷ്യം, സിങ്ക്, ചെമ്പ്, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങളും തണ്ണിമത്തന്‍ കുരുവില്‍ അടങ്ങിയിട്ടുണ്ട്. തണ്ണിമത്തനില്‍ കാണപ്പെടുന്ന നിരവധി ധാതുക്കളില്‍ ഒന്നാണ് മഗ്നീഷ്യം. ഒരു പിടി തണ്ണിമത്തന്റെ കുരുവില്‍ ഏകദേശം 21 മില്ലിഗ്രാം മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. ഫോളിക് ആസിഡ്, വിറ്റാമിന്‍ ബി 9 എന്നീ പേരുകളിലും അറിയപ്പെടുന്ന ഫോളേറ്റ് തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് പ്രധാനമാണ്. ‌ഫോളേറ്റിന്റെ കുറവ് പ്രസവ സമയത്ത് കുഞ്ഞിന്റെ ജനന വൈകല്യങ്ങള്‍ക്ക് കാരണമാകും എന്നതിനാല്‍ സാധാരണക്കാരേക്കാള്‍ കൂടുതല്‍ ഗര്‍ഭിണികള്‍ക്ക് ഇത് ആവശ്യമാണ്.

മോണോസാച്ചുറേറ്റഡ്, പോളിഅണ്‍സാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളുടെ ഏറ്റവും നല്ല ഉറവിടമാണ് തണ്ണിമത്തന്‍ കുരുക്കള്‍. ഈ കൊഴുപ്പുകള്‍ പക്ഷാഘാതം, ഹൃദയാഘാതം എന്നിവ കുറയ്ക്കുന്നതിനും എല്‍‌ഡി‌എല്‍ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനും സഹായിക്കുന്നുവെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ശരീരത്തിലെ ജലാംശം നില നിര്‍ത്താന്‍ ഏറെ സഹായകമായ ഒന്നാണ് തണ്ണിമത്തൻ. തണ്ണിമത്തന്‍ തോടും കുരുവും തിളപ്പിച്ചു വെള്ളം കുടിയ്ക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...