അയ്യോ! ഇനി ലീവ് തരല്ലേ ആറാം ക്ലാസ്സുകാരിയുടെ മെയില്‍ പങ്കുവെച്ച് വയനാട് കളക്ടര്‍

For full experience, Download our mobile application:
Get it on Google Play

കല്‍പറ്റ: വയനാട് ജില്ലാ കളക്ടര്‍ എ. ഗീത പങ്കുവെച്ച ഫേസ്ബുക്ക്‌ കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. സഫൂറ നൗഷാദ് എന്ന ആറാം ക്ലാസ്സുകാരി കളക്ടര്‍ക്ക്  അയച്ച മെയിലിനെ പറ്റിയാണ് കളക്ടറുടെ പോസ്റ്റ്‌. നമ്മുടെ കുട്ടികള്‍ പൊളിയാണെന്നും അവരുടെ ലോകം വിശാലമാണെന്നും കളക്ടര്‍ ഫേസ്ബുക്കില്‍ കുറിച്ചു. നാല് ദിവസം അടുപ്പിച്ച് വീട്ടിലിരിക്കാന്‍ ബുദ്ധിമുട്ടാണെന്നും ബുധനാഴ്ച്ച സ്‌ക്കൂളിന് അവധി വേണ്ടെന്നുമാണ് സന്ദേശത്തിലൂടെ വിദ്യാര്‍ത്ഥിനി ആവശ്യപ്പെടുന്നത്.

ഫേസ്ബുക്ക്‌ കുറിപ്പിന്‍റെ പൂര്‍ണ രൂപം,
അയ്യോ! ഇനി ലീവ് തരല്ലേ.. ആറാം ക്ലാസുകാരി സഫൂറ നൗഷാദിന്‍റെ ഇമെയില്‍ ഇന്ന് രാവിലെയാണ് കിട്ടിയത്. നാലു ദിവസം അടുപ്പിച്ച് വീട്ടിലിരിക്കാന്‍ വലിയ ബുദ്ധിമുട്ടാണെന്നും ബുധനാഴ്ച ക്ലാസ് വേണമെന്നും ആണ് മിടുക്കിയുടെ ആവശ്യം. എത്ര തെളിമയാണ് ഈ സന്ദേശത്തിന് മിടുക്കരാണ് നമ്മുടെ മക്കള്‍. അവരുടെ ലോകം വിശാലമാണ്. നക്ഷത്രങ്ങള്‍ക്കുമപ്പുറത്തേക്ക് നോക്കാന്‍ കഴിയുന്ന മിടുക്കര്‍. ഇവരില്‍ നമ്മുടെ നാടിന്‍റെയും ഈ ലോകത്തിന്‍റെയും ഭാവി ഭദ്രമാണ്. അഭിമാനിക്കാം വിദ്യാര്‍ഥികള്‍ക്കൊപ്പം രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും സര്‍ക്കാരിനും സമൂഹത്തിനും വളര്‍ന്ന് വരുന്ന ഈ തലമുറയെ ഓര്‍ത്ത്…

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ബ്ലിങ്കിറ്റിന് വീണ്ടും ഭക്ഷ്യസുരക്ഷാ വീഴ്ച; ഐസ്‌ക്രീം ഫ്രീസറിനുള്ളിൽ ജീവനുള്ള എലിയെ കണ്ടെത്തി

0
മുംബൈ: മഹാരാഷ്ട്രയിലെ ബ്ലിങ്കിറ്റ് സ്റ്റോറിലെ ഐസ്‌ക്രീം ഫ്രീസറില്‍ എലിയെ കണ്ടെത്തിയതായി റിപ്പോര്‍ട്ട്....

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം

0
ബങ്കുര: പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം. ബങ്കുരയിലാണ്...