വയനാട് തെരഞ്ഞെടുപ്പ് ചൂടിലേക്ക് ; സത്യന്‍ മൊകേരി തുടങ്ങി, നവ്യ ഇന്നെത്തും, പ്രിയങ്ക നാളെ

For full experience, Download our mobile application:
Get it on Google Play

കല്‍പ്പറ്റ: വയനാട് ഉപതെരഞ്ഞെടുപ്പ് ചൂടിലേക്ക്. സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതിന് പിന്നാലെ മണ്ഡലത്തില്‍ ഇടതുസ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരി പ്രചാരണം ആരംഭിച്ചു. രാഹുല്‍ഗാന്ധിയെ കടന്നാക്രമിച്ചാണ് സത്യന്‍ മൊകേരിയുടെ പ്രചാരണം. രാഹുല്‍ വയനാട്ടിനോട് ചെയ്തത് കൊടും ചതിയാണ്. പ്രിയങ്ക ഗാന്ധിയും വേറെ സ്ഥലത്ത് വിജയിച്ചാല്‍ വയനാട് ഉപേക്ഷിക്കും. ഇന്ദിരാഗാന്ധി തോറ്റിട്ടുണ്ട്. അതുപോലെ പ്രിയങ്കയേയും ജനങ്ങള്‍ തോല്‍പ്പിക്കുമെന്നും സത്യന്‍ മൊകേരി പറയുന്നു. ബിജെപിയുടെ സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസ് ഇന്ന് വയനാട്ടിലെത്തും. ഇന്ന് വയനാട്ടില്‍ എത്തുന്ന നവ്യക്ക് ബി ജെ പി വയനാട് ജില്ലാ ഘടകം സ്വീകരണം നല്‍കും. നഗരത്തില്‍ പി കെ കൃഷ്ണദാസിന്റെ ഉള്‍പ്പെടെ നേതൃത്വത്തില്‍ വന്‍ റോഡ് ഷോ നടത്താനും പദ്ധതിയുണ്ട്. പ്രിയങ്കക്കെതിരായ മത്സരത്തില്‍ ദേശീയ നേതാക്കളെ രംഗത്തിറക്കി പ്രചരണം കൊഴുപ്പിക്കാനാണ് ബിജെപി ആലോചന. യുവസ്ഥാനാര്‍ത്ഥിയായ നവ്യയ്ക്ക് പാര്‍ട്ടിക്ക് പുറത്തുള്ള വോട്ടും ആകര്‍ഷിക്കാനാകുമെന്നാണ് പാര്‍ട്ടിയുടെ പ്രതീക്ഷ. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ പ്രിയങ്ക ഗാന്ധി നാളെ മണ്ഡലത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. 23 ന് പ്രിയങ്ക നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്ന ചടങ്ങില്‍ സോണിയാഗാന്ധിയും രാഹുല്‍ ഗാന്ധിയും സംബന്ധിക്കും. തുടര്‍ന്ന് ഇവര്‍ ഒരുമിച്ച് കല്‍പ്പറ്റയില്‍ റോഡ് ഷോയും നടത്തും. വര്‍ഷങ്ങള്‍ക്കു ശേഷമാണ് പ്രചാരണത്തിനായി സോണിയ കേരളത്തിലെത്തുന്നത്. പ്രിയങ്ക ഗാന്ധി 10 ദിവസം വയനാട്ടില്‍ ഉണ്ടാകുമെന്നാണ് വിവരം.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എംഎൽഎ കെയർ ; റാന്നിയില്‍ 8,000 കിറ്റുകൾ വിതരണം ചെയ്തു

0
റാന്നി: പ്രളയത്തിന്റെ കെടുതികൾ നേരിടുന്ന റാന്നിയിലെ ജനങ്ങൾക്കും പ്രയാസമനുഭവിക്കുന്ന സാധാരണക്കാർക്കും 8000...

പമ്പാവാലിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ കോടയും വാറ്റുപകരണങ്ങളും പിടികൂടി

0
പമ്പാവാലി : പമ്പാവാലിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ വാറ്റ്ചാരായം നിര്‍മ്മിക്കാന്‍ സൂക്ഷിച്ചിരുന്ന...

കല്ലേലി കാവിൽ ഉത്രാടപ്പൂയൽ സമർപ്പിച്ചു

0
കോന്നി : തിരുവോണ ദിനത്തിന്റെ വരവറിയിച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ...

പുത്തന്‍ ഹൈപ്പര്‍സോണിക് ആയുധവുമായി ചൈന

0
ബെയ്ജിങ്: ആയിരം മൈലുകള്‍ താണ്ടി ശത്രുക്കളുടെ കേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ കഴിയുന്ന...