നാം ഭൂമിയുടെ സംരക്ഷകരും കാര്യവിചാരകരും : കുര്യാക്കോസ് മാർ ഇവാനിയോസ്

For full experience, Download our mobile application:
Get it on Google Play

വെച്ചൂച്ചിറ: മാർ ക്രിസോസ്റ്റം ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ നടത്തുന്ന മാലിന്യ നിർമ്മാർജ്ജന യജ്ഞം, പാതയോര സൗന്ദര്യവൽക്കരണം പ്രവർത്തനങ്ങളായ “ഹരിതം അരണ്യകം” പദ്ധതിയുടെ മൂന്നാം ഘട്ടമായ ചെടി നടീൽ കർമ്മം കുര്യാക്കോസ് മാർ ഇവാനിയോസ് മെത്രാപ്പോലീത്താ, സ്വാമി സത് സ്വരൂപാനന്ദ സരസ്വതി എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. നാം ഭൂമിയുടെ ഉടമകളാണെന്ന ഭാവം വെടിഞ്ഞ് സംരക്ഷകരും കാര്യവിചാരകരുമാണെന്ന ബോധ്യത്തോടെ പ്രവർത്തിക്കണമെന്ന് മാർ ഇവാനിയോസ് പറഞ്ഞു. സൂഷ്മ ജീവകളുടെ വംശനാശം പോലും ലോകത്തിൻ്റെ നാശത്തിന് കാണമാകുമെന്നും പ്രകൃതിയെ നശിപ്പിക്കുന്നതും മലിനമാക്കുന്നതും മഹാപാപമാണെന്നും സ്വാമി സത് സ്വരൂപാനന്ദ സരസ്വതി പറഞ്ഞു.

മാർ ക്രിസോസ്റ്റം ഫൗണ്ടേഷൻ പ്രസിഡൻ്റ് റെജി കൊപ്പാറ, ജനറൽ സെക്രട്ടറി റവ. തോമസ് കോശി പനച്ചമൂട്ടിൽ, എരുമേലി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജിജിമോൾ സജി, മെമ്പർ സുനിൽ ചെറിയാൻ, ടി.കെ. സാജു , പ്രൊഫ എം ജി വർഗ്ഗീസ്,
ഫോറസ്റ്റ് റേഞ്ച് ഓഫീസറന്മാരായ കെ. ഹരിലാൽ, ആർ. ഹരികുമാർ, ജോൺ സാമുവേൽ, ഐസക്ക് വർഗ്ഗീസ്, ബാബു തോമസ്, ജിബി ജോൺ, സിന്ധു ഏബ്രഹാം,ജെറ്റി തോമസ് , ജോൺ വി.തോമസ്, കബിർ അലിയാർ, ദാമോദരൻ കുളമാംങ്കുഴി, സാജൻ തോമസ്, കൊച്ചു മോൻ പ്രസാദ്, എന്നിവർ പ്രസംഗിച്ചു. കോട്ടയം ഡി.എഫ്.ഒ എൻ. രാജേഷ് ഐ.എഫ്.എസ്സ് പദ്ധതി പ്രവർത്തനങ്ങൾ സന്ദർശിക്കുകയും സന്ദേശം നൽകുകയും ചെയ്തു.

കേരളാ വനംവകുപ്പ്, സാമൂഹിക വനവൽക്കരണ വകുപ്പ്, എൻ.എം.എൽ.പി സ്ക്കൂൾ, എം.റ്റി.എൽ.പി സ്കൂൾ, എം.റ്റി. ഹൈ സ്കൂൾ, ഗവൺമെന്റ് പോളിടെക്നിക്, ഗവൺമെന്റ് ഐ.റ്റി.ഐ, റാന്നി സെന്റ് തോമസ് കോളജ് എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ, അദ്ധ്യാപകർ, എരുമേലി ഡവലപ്പ്മെൻ്റ് കൗൺസിൽ നേതാക്കൾ, കനകപ്പലം ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ, കനകപ്പലം മാർത്തോമ്മാ ചർച്ച് അംഗങ്ങൾ, വെച്ചുച്ചിറ കെ സി സി അംഗങ്ങൾ തുടങ്ങിയവർ ചെടി നടീൽ കർമ്മത്തിൽ പങ്കെടുത്തു. ഇരുന്നുറോളം വിദ്യാർത്ഥികൾ നടീൽ കർമ്മത്തിൽ പങ്കാളികളായി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സുരക്ഷിതയാത്രയ്ക്കായി ട്രാക്കിംഗ് ഉപകരണങ്ങൾ ഘടിപ്പിക്കാൻ ഒരുങ്ങി കെഎസ്ആർടിസി

0
തിരുവനന്തപുരം : സ്ത്രീകൾക്ക് സൗജന്യയാത്ര നൽകുന്ന 'പ്രിയദർശിനി' പദ്ധതിക്ക് പിന്നാലെ വൻ...

വ്യാപക ക്രമക്കേട് ; അയോധ്യ നഗരവികസനത്തിലും ലോകോത്തര തീർഥാടനകേന്ദ്രം ആക്കാനുള്ള പദ്ധതികളിലും വൻ വീഴ്ച

0
അയോധ്യ : ശ്രീരാമക്ഷേത്രത്തിൽ ഭക്തർ നൽകിയ സംഭാവനകളിലും ട്രസ്റ്റിന്റെ ഭൂമിയിടപാടുകളിലും മാത്രമല്ല,...

നെൻമാറ ഇരട്ടക്കൊലപാതക കേസ് : തന്നെ തൂക്കി കൊല്ലാൻ വിധിച്ചോളൂവെന്ന് ചെന്താമര

0
പാലക്കാട്: കേരളത്തെ മുഴുവൻ നടുക്കിയ പാലക്കാട് നെൻമാറ ഇരട്ടക്കൊലപാതക കേസിൽ ചെന്തമാര...

നിർണ്ണായക നീക്കവുമായി പിഎസ്‌സി : ചോദ്യകർത്താക്കളുടെ പട്ടിക നൽകില്ല ; ക്രൈംബ്രാഞ്ച് അന്വേഷണത്തിനു വഴങ്ങും

0
തിരുവനന്തപുരം : പരീക്ഷാ ക്രമക്കേട് ആരോപണങ്ങളിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചതിനു പിന്നാലെ...