വിദ്യാഭ്യാസത്തിലൂടെ ആത്മവിശ്വാസം ആര്‍ജിക്കാം : ദീനാമ്മ റോയി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ആത്മവിശ്വാസം നേടുന്നതിനൊപ്പം കാലഘട്ടത്തിന് അനുസരിച്ച് മുന്നേറാന്‍ വിദ്യാഭ്യാസത്തിലൂടെ സാധിക്കുമെന്ന് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി പറഞ്ഞു. ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റിയും ജില്ലാ സാക്ഷരത മിഷനും സംയുക്തമായി സംഘടിപ്പിച്ച വൈജ്ഞാനിക സാഹിത്യ സാംസ്‌കാരിക സെമിനാര്‍ ജില്ലാ ആസൂത്രണ സമിതി സെക്രട്ടറിയേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. ജോലിക്ക് വേണ്ടി മാത്രമാകരുത് പഠനം. ഏത് പ്രായത്തിലുള്ളവര്‍ക്കും പഠിക്കാനുള്ള സാഹചര്യം നിലവിലുണ്ട്. തുടര്‍ച്ചയായ പഠനത്തിലൂടെ വ്യത്യസ്തങ്ങളായ അറിവ് സ്വന്തമാക്കാന്‍ ഓരോരുത്തരും ശ്രമിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ.വി.പി ജഗതി രാജ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ജി.ശ്രീനാദേവി കുഞ്ഞമ്മ, ജില്ലാ പഞ്ചായത്തംഗം ബിജു ടി.ജോര്‍ജ്, സാക്ഷരത മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ടോജോ ജേക്കബ്, അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ ആര്‍.സിംല, ആറന്മുള കോളേജ് ഓഫ് എഞ്ചിനീയറിംഗ് പ്രതിനിധി ജിഷ ബാലകൃഷ്ണന്‍, അടൂര്‍ കോളജ് ഓഫ് അപ്ലൈഡ് സയന്‍സ് പ്രതിനിധി ഷീബ എന്‍.ജോസ്, ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പ്രൊഫസര്‍മാരായ കെ.ആര്‍ അമൃത, ഡോ.ജെ ശ്രീജ, പി.പി ഗ്രീഷ്മ, സുബി പ്രിയ ലക്ഷ്മി, വി.കെ ശ്രീരേഖ എന്നിവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി പ്രവർത്തിച്ച ബാറും കള്ളുഷാപ്പും പൂട്ടിച്ച് വിജിലൻസ്

0
കോട്ടയം: വിജിലൻസ് ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധനയിൽ കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി...