ഞങ്ങള്‍ക്ക് പഠിക്കാനുള്ള സാഹചര്യം ഒരുക്കണം ; കളക്ടറോട് നേരിട്ട് പരാതിപ്പെട്ട് മുണ്ടോത്ത് പറമ്പ് ഗവ. യു.പി. സ്കൂളിലെ വിദ്യാർഥികൾ

For full experience, Download our mobile application:
Get it on Google Play

ഒതുക്കുങ്ങൽ : പഠിക്കാനുള്ള സാഹചര്യമൊരുക്കുക എന്ന ആവശ്യവുമായി കളക്ടര്‍ക്ക് നേരിട്ട് പരത്തി നല്‍കി വിദ്യാർഥികള്‍. മലപ്പുറം ജില്ലയിലെ കുഴിപ്പുറം മുണ്ടോത്ത്പറമ്പ് ഗവ. യു.പി. സ്കൂളിലെ വിദ്യാർഥികളാണ് കളക്ടർക്ക് മുന്നിലെത്തിയത്. സ്കൂൾ കെട്ടിടത്തിനുള്ളിൽ പ്രവർത്തിക്കുന്ന അങ്കണവാടിയെച്ചൊല്ലിയുള്ള തർക്കം പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് വിദ്യാർഥികൾ കളക്ടറെ കണ്ടത്.

മുണ്ടോത്ത്പറമ്പിലെ ഒരു താത്കാലിക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന അങ്കണവാടി ഏഴുവർഷം മുൻപാണ് സ്കൂൾ വളപ്പിലുള്ള ഒഴിഞ്ഞ കെട്ടിടത്തിലേക്ക് മാറ്റിയത്. കുറേക്കാലമായി ഇതിൽ ക്രമപ്രശ്നങ്ങളുന്നയിച്ച് സ്കൂൾ അധികൃതരും പി.ടി.എ.യും നാട്ടുകാരും തമ്മിൽ തർക്കത്തിലാണ്. കഴിഞ്ഞ ബുധനാഴ്ച ക്ലാസ് നടക്കുന്നതിനിടെ കൈയാങ്കളിവരെ എത്തി. പോലീസെത്തിയാണ് പ്രശ്നം പരിഹരിച്ചത്.

ഇതോടെയാണ് വിഷയത്തിൽ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് വിദ്യാർഥികൾ കളക്ടർക്ക് പരാതി നൽകിയത്. തുടർച്ചയായി ഉണ്ടാകുന്ന സംഘർഷങ്ങൾ കാരണം തങ്ങൾക്ക് പഠനത്തിൽ ശ്രദ്ധിക്കാൻ കഴിയുന്നില്ലെന്നും സ്കൂളിൽനിന്ന് ടി.സി. വാങ്ങിപ്പോകേണ്ട സ്ഥിതിയാണെന്നും വിദ്യാർഥികൾ കളക്ടർക്ക് നൽകിയ പരാതിയിൽ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സർക്കാർ സംഭരിച്ച നെല്ലിന്റെ പണം നൽകാത്തത്തിൽ വ്യാപക പ്രതിഷേധവുമായി പാലക്കാട്ടെ നെൽകർഷകർ

0
പാലക്കാട്: കർഷക ദിനത്തിലും കണ്ണീർ തോരാതെ പാലക്കാട്ടെ നെൽകർഷകർ. സർക്കാർ സംഭരിച്ച...

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ വന്‍ കഞ്ചാവ് വേട്ട

0
മലപ്പുറം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍...

യുഎഇയിൽ വരും ദിവസങ്ങളിൽ കാലാവസ്ഥ മാറിമറിയും

0
ദുബായ്: യുഎഇയിൽ കൊടുംചൂട് തുടരുന്നതിനിടെ വരും ദിവസങ്ങളിൽ കാലാവസ്ഥയിൽ മാറ്റങ്ങൾക്ക്...

ഹലാൽ ഫായിദ സഹകരണ സംഘത്തിനെതിരായ സാമ്പത്തിക ആരോപണങ്ങളിൽ ഔദ്യോഗിക വിശദീകരണവുമായി ഭരണസമിതി രംഗത്ത്

0
കണ്ണൂർ: സിപിഎം നിയന്ത്രണത്തിലുള്ള ഹലാൽ ഫായിദ സഹകരണ സംഘത്തിനെതിരായ സാമ്പത്തിക ആരോപണങ്ങളിൽ...