മണ്ണിനെയും മനുഷ്യരെയും അറിയുന്ന സംസ്ക്കാരം വീണ്ടെടുക്കണം : അനൂപ് ചന്ദ്രൻ

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി: മണ്ണിനെയും മനുഷ്യരെയും മറന്നുള്ള സംസ്ക്കാരത്തിലേക്ക് പുതിയ തലമുറ വഴുതി മാറിയതാണ് ഇന്ന് സമൂഹം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് ചലച്ചിത്ര നടനും കൃഷി പ്രചാരകനുമായ അനൂപ് ചന്ദ്രൻ പറഞ്ഞു. കല്ലൂപ്പാറ അഗ്രികൾച്ചർ പ്രൊഡ്യൂസേഴ്സ് ആൻഡ് പ്രമോട്ടേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ രൂപീകരിക്കുന്ന നാടൻ പച്ചക്കറി വിത്തുബാങ്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ണിലേക്ക് ഇറങ്ങുമ്പോൾ പ്രകൃതിയെ അറിയും, അതിലൂടെ മനസ് പാകപ്പെടും, പ്രതിസന്ധികൾ ധൈര്യപൂർവം തരണം ചെയ്യാനുള്ള കരുത്തും ആർജിക്കാനാകും. കൃഷിയെന്നാൽ കഷായമില്ലാത്ത അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ പച്ചമുളക് ചെടി വളർത്തി ഗിന്നസ് റെക്കോർഡ് നേടിയ കർഷകൻ ജെയിംസ് ഏബ്രഹാമിനെ ചടങ്ങിൽ ആദരിച്ചു. അസോസിയേഷന്‍  പ്രസിഡന്റ് സി.കെ മത്തായി അധ്യക്ഷത വഹിച്ചു. സമ്മേളനം കല്ലൂപ്പാറ പഞ്ചായത്ത് പ്രസിഡന്റ് ജ്ഞാന മണി മോഹന്‍ ഉദ്ഘാടനം ചെയ്തു. കൃഷി അറിവുകൾ പകരുന്നതിനായി ആരംഭിച്ച നവമാധ്യമ കൂട്ടായ്മയുടെ ഉദ്ഘാടനം മലയാള മനോരമ അസിസ്റ്റന്റ് എഡിറ്റർ വർഗീസ് സി.തോമസ് നിർവഹിച്ചു. സെക്രട്ടറി ലെജു ഏബ്രഹാം, ട്രഷറർ സതീഷ് ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.

സങ്കരയിനം പച്ചക്കറികളുടെ വിത്തുകളും തൈകളും വ്യാപകമായതോടെ വംശമറ്റുകൊണ്ടിരിക്കുന്ന നാടൻ ഇനങ്ങളെ സംരക്ഷിക്കുകയും പ്രചരിപ്പിക്കുകയുമാണ് വിത്തു ബാങ്ക് രൂപീകരണത്തിലൂടെ ലക്ഷ്യമിടുന്നത്. നാടൻ പച്ചക്കറി വിത്തുകൾ ശേഖരിച്ച് അവ തെരഞ്ഞെടുത്ത കർഷകർക്ക് നൽകി കൃഷി രീതിയിലും വിത്തുൽപാദനത്തിലും പരിശീലനം നൽകുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...