പശ്ചിമ ബംഗാള്‍ ബിജെപി അദ്ധ്യക്ഷന്‍ ദിലീപ് ഘോഷിന്റെ വാഹനത്തിന് നേരെ ആക്രമണം

For full experience, Download our mobile application:
Get it on Google Play

കൊല്‍ക്കത്ത : പശ്ചിമ ബംഗാള്‍ ബിജെപി അദ്ധ്യക്ഷന്‍ ദിലീപ് ഘോഷിന്റെ വാഹനത്തിന് നേരെ ആക്രമണം. ആക്രമണത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റു. മുര്‍ഷിദാബാദ് ജില്ലയിലെ കാണ്ഡി പ്രദേശത്തായിരുന്നു സംഭവം. ആക്രമണത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്നാണ് സൂചന.

പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാന്‍ ബഹരംപൂരിലേക്ക് പോകുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. കാണ്ഡി പ്രദേശത്തെത്തിയപ്പോള്‍ വാഹനത്തിന് നേരെ ഒരു സംഘം ആളുകള്‍ കല്ലെറിയുകയായിരുന്നു. കല്ലേറില്‍ വാഹനത്തിന്റെ ചില്ലുകള്‍ തകര്‍ന്നു. താന്‍ സുരക്ഷിതനാണെന്ന് ദിലീപ് ഘോഷ് അറിയിച്ചു. സംഭവത്തില്‍ ബിജെപി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അടുത്തിടെ ദിലീപ് ഘോഷിന്റെ മറ്റൊരു സുരക്ഷാ ഉദ്യോഗസ്ഥന് നേരെ ആക്രമണം ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് സമാനമായ രീതിയില്‍ വീണ്ടും ആക്രമണം ഉണ്ടാകുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...