വിവാഹം കഴിക്കണമെങ്കില്‍ ജനിതക പരിശോധന നിര്‍ബന്ധം ; യൂ എ യിൽ നിയമം പ്രാബല്യത്തിൽ

For full experience, Download our mobile application:
Get it on Google Play

അബുദാബി : വിവാഹം കഴിക്കണമെങ്കിൽ ജനിതക പരിശോധന നിര്‍ബന്ധമാക്കിയുള്ള നിയമം യൂ എ യിൽ പ്രാബല്യത്തിൽ വന്നു. ഇത്പ്രകാരം ജനിതക പരിശോധന നടത്തിയതിന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കാതെ വിവാഹത്തിന് അനുവദിക്കുകയില്ല.570 ജീനുകളാണ് 840ലേറെ ജനിതക വൈകല്യങ്ങള്‍ തിരിച്ചറിയാനുള്ള പരിശോധനയ്ക്ക് വിധേയമാക്കുന്നത്. ജനിതക വൈകല്യങ്ങള്‍ക്ക് കാരണമാകുന്ന ജീനുകള്‍ നേരത്തേ കണ്ടെത്താൻ ഇതിലൂടെ സാധിക്കുക്കു. ഒരു കുടുംബം ആസൂത്രണം ചെയ്യുമ്പോള്‍ അതിൽ ഏറ്റവും പ്രധാനപ്പെട്ട പ്രതിരോധ ഉപകരണങ്ങളിലൊന്നാണ് ജനിതക പരിശോധനയെന്ന് ആരോഗ്യവകുപ്പ് പറയുന്നു. വിവാഹത്തിന് പതിനാല് ദിവസം മുൻപ് ടെസ്റ്റ് നടത്തണമെന്നും വിവാഹത്തിന് മുന്നോടിയായി സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണമെന്നുമാണ് നിർദ്ദേശം. വിവാഹിതരാകുന്ന വധൂവരന്‍മാര്‍ക്ക് ഹെല്‍ത്ത് കെയര്‍ പ്രൊഫഷണലുകളുമായും ജനിതക രോഗ കൗണ്‍സിലര്‍മാരുമായും ജനിതക പരിശോധനയെകുറിച്ച് ചര്‍ച്ച ചെയ്യാന്‍ അവസരം നൽകും. ദമ്പതികള്‍ക്കുള്ള ജനിതക പ്രശ്‌നങ്ങളാണ് കുട്ടികളിലെ ജനിതക വൈകല്യങ്ങള്‍ക്ക് കാരണമാകാറുള്ളത്. ഭാവി തലമുറയുടെ സുരക്ഷ ഉറപ്പുവരുത്തുവാനും ജനിതക രോഗ വ്യാപനം കുറക്കുവാനാണ് ഭരണകൂടം ഇത്തരം നിയമം നിലവിൽ കൊണ്ടുവന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആശുപത്രി ജീവനക്കാരെ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ശിവസേന നേതാക്കൾക്കെതിരെ പരാതി

0
മുംബൈ: മഹാരാഷ്ട്രയിൽ ആശുപത്രി ജീവനക്കാരെ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ശിവസേന നേതാക്കൾക്കെതിരെ...

സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് വിമാനം തിരിച്ചിറക്കി

0
ബംഗ്ളൂരു : സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് വിമാനം തിരിച്ചിറക്കി. ബംഗളൂരു- ലണ്ടൻ...

ഭാരത് മാലാ പദ്ധതിയിൽ ഉൾപ്പെടുത്തി കേന്ദ്ര സർക്കാർ നിർദേശിച്ച ഗ്രീൻ ഫീൽഡ് ഹൈവേ യാഥാർഥ്യമാക്കാൻ...

0
കാഞ്ഞിരപ്പള്ളി: വിഴിഞ്ഞം പദ്ധതിയുടെ പ്രയോജനം കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലക്ക് ലഭിക്കാൻ...

ഡി.ആര്‍.ഡി.ഓയുടെ പേരില്‍ വ്യാജ ഐ.ഡി കാര്‍ഡ് നിര്‍മ്മിച്ച് തട്ടിപ്പ് ; ചെന്നൈ സ്വദേശി പിടിയില്‍

0
തൃശൂര്‍: പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഡി.ആര്‍.ഡി.ഓ യുടെ പേരില്‍ സ്വന്തം...