ക്ഷേമ പെൻഷൻ ഉടൻ അനുവദിക്കുമെന്ന് പ്രഖ്യാപിച്ചിട്ട് ഒരാഴ്ച ; ഉത്തരവ് വൈകുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് ഒരുമാസത്തെ ക്ഷേമ പെൻഷൻ ഉടൻ അനുവദിക്കുമെന്ന് പ്രഖ്യാപിച്ച് ഒരാഴ്ചയായിട്ടും പണം അനുവദിച്ച് ഉത്തരവ് വൈകുന്നു. പെൻഷൻ വിതരണത്തിനുള്ള 900 കോടി സമാഹരിച്ചെടുക്കുന്നതിലെ കാലതാമസമാണ് അനിശ്ചിതത്വത്തിന് ഇടയാക്കിയതെന്നാണ് വിവരം. നാല് മാസത്തെ പെൻഷനാണ് നിലവിൽ കുടിശ്ശിക.  പ്രതിസന്ധി കാലത്തെ സര്‍ക്കാര്‍ മുൻഗണനകളെ കുറിച്ച് വലിയ വിമര്‍ശനങ്ങൾ ഉയരുന്നതിനിടയാണ് ഒരുമാസത്തെ ക്ഷേമ പെൻഷൻ അനുവദിച്ചെന്ന് ധനവകുപ്പ് അറിയിച്ചതും 900 കോടി വകയിരുത്തിയെന്ന് ധനമന്ത്രി ഫേസ് ബുക്ക്പോസ്റ്റിട്ടതും. ആഴ്ച ഒന്നായിട്ടും എന്ന് കൊടുക്കുമെന്ന കാര്യത്തിൽ ഇതുവരെ തീരുമാനം ഇല്ല.

തുക സമാഹരിച്ചെടുക്കുന്നതിൽ വന്ന കാലതാമസത്തെ തുടര്‍ന്നാണ് ഉത്തരവ് വൈകുന്നതെന്നാണ് വിവരം. എന്നാൽ മസ്റ്ററിംഗ് നടത്താത്തവരെ ലിസ്റ്റിൽ നിന്ന് ഒഴിവാക്കി എത്ര പേര്‍ക്ക് ക്ഷേമപെൻഷൻ നൽകാനുണ്ടെന്നതിന്‍റെ കണക്കെടുപ്പ് വൈകുന്നതിനാലാണ് ഉത്തരവ് ഇറക്കാത്തതെന്നാണ് ധനവകുപ്പ് വിശദീകരണം. ഉടനുണ്ടാകുമെന്നും ഈ ആഴ്ച അവസാനത്തോടെ തന്നെ പെൻഷൻ തുക ഗുണഭോക്താക്കളുടെ കൈയ്യിലെത്തുമെന്നും ധനവകുപ്പ് വിശദീകരിക്കുന്നു. 50,90390 പേരാണ് നിലവിൽ ലിസ്റ്റിലുള്ളതെന്നാണ് ഇന്നലെ തദ്ദേശ വകുപ്പ് പറഞ്ഞ കണക്ക്. പെൻഷൻ കിട്ടുന്ന ഓരോരുത്തർക്കും 6400 രൂപ വീതമാണ് ഇപ്പോള്‍ കിട്ടാനുള്ളത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...