റ​ബ്ബ​ര്‍​പു​ര​യി​ട​ത്തില്‍ ആ​ഴ്ച​ക​ള്‍ പ​ഴ​ക്ക​മു​ള​ള മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

For full experience, Download our mobile application:
Get it on Google Play

പ​ത്ത​നാ​പു​രം : ആ​ഴ്ച​ക​ള്‍ പ​ഴ​ക്ക​മു​ള​ള മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ത​ല​വൂ​ര്‍ അമ്പ​ല​നി​ര​പ്പി​ല്‍ പോ​സ്റ്റ്‌ ഓ​ഫീ​സി​ന് സ​മീ​പ​ത്താ​യു​ള്ള സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ റ​ബ്ബ​ര്‍​പു​ര​യി​ട​ത്തി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ദു​ര്‍​ഗ​ന്ധ​ത്തെ തു​ട​ര്‍​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലില്‍ ഇ​ന്ന​ലെ രാ​വി​ലെ പ​തി​നൊ​ന്നോ​ടെയാണ് മൃതദേഹം കണ്ടെത്തിയത്. അ​ഴു​കി തി​രി​ച്ച​റി​യാ​ന്‍ ക​ഴി​യാ​ത്ത വി​ധ​മാണ് മൃ​ത​ദേ​ഹം കി​ട​ന്ന​ത്. പ്രദേശവാസികള്‍ കു​ന്നി​ക്കോ​ട് പോലീ​സി​ല്‍ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

മൃതദേഹത്തിന് ഏ​ക​ദേ​ശം ര​ണ്ടാ​ഴ്ച​യി​ല​ധി​കം പ​ഴ​ക്ക​മു​ണ്ട​ന്നാ​ണ് പോലീ​സ് നി​ഗ​മ​നം. അ​മ്പ​ല​നി​ര​പ്പ് പ്ര​ദേ​ശ​ത്ത് പ​ട്ടാ​ഴി പ​ന്ത​ണ്ട്രു​മു​റി സ്വ​ദേ​ശി രാ​മ​കൃ​ഷ്ണ (65)ന്റെ​താ​ണെ​ന്ന സം​ശ​യ​ത്തി​ലാ​ണ് പോ​ലീ​സും നാ​ട്ടു​കാ​രും. ഇ​ദ്ദേ​ഹ​ത്തെ ര​ണ്ടാ​ഴ്ച​യാ​യി കാ​ണാനില്ല. തുടര്‍ന്ന് രാ​മ​കൃ​ഷ്ണ​ന്‍റെ ബ​ന്ധു​ക്ക​ളു​ടെ ര​ക്ത​സാ​മ്പി​ളു​ക​ള്‍ പോലീ​സ് ശേ​ഖ​രി​ച്ചിട്ടു​ണ്ട്. പ്ലാ​വി​ല്‍ ക​യ​റു​ന്ന​തി​നി​ടെ നി​ല​ത്ത് വീ​ണ് പ​രി​ക്കേ​റ്റ് മ​രി​ച്ച​താ​കാം എ​ന്ന സം​ശ​യ​വു​മു​ണ്ട്. സ​മീ​പ​ത്തു നി​ന്നും ഇ​രുമ്പ്‌ തോ​ട്ടി​യും ക​ണ്ടെ​ത്തി. അ​സ്ഥി​ക​ള്‍ നാ​യ ക​ടി​ച്ച്‌ കൊ​ണ്ടു​പോ​യ നി​ല​യി​ലാ​ണ് മൃതദേ​ഹം കണ്ടെത്തിയത്. ഇ​ന്‍​ക്വ​സ്റ്റ് ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​നാ​യി പാ​രി​പ്പ​ള​ളി മെ​ഡി​ക്ക​ല്‍ കോളേജ്  മോര്‍ച്ചറിയിലേക്ക് മാറ്റി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...