ബ്രേക്ക്ഫാസ്റ്റില്‍ പുഴുങ്ങിയ മുട്ടകള്‍ ശീലമാക്കുക; ഭാരമൊക്കെ കുറഞ്ഞിരിക്കും, ഗുണങ്ങള്‍ ഇങ്ങനെ

For full experience, Download our mobile application:
Get it on Google Play

ഭാരം കുറയ്ക്കാനായി കഷ്ടപ്പെടുകയാണോ? ഇനി അക്കാര്യത്തില്‍ വല്ലാതെ ബുദ്ധിമുട്ടേണ്ട കാര്യമില്ല. ചില ഡയറ്റുകള്‍ തന്നെയാണ് അതിന് നല്ലത്. എന്തുകൊണ്ടും മുട്ടകള്‍ നിത്യേനയുള്ള ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ഇതൊരു പുതിയ ടിപ്പ് ഒന്നുമല്ല. പക്ഷേ പോഷകങ്ങള്‍ അടക്കം ധാരാളം കാര്യങ്ങള്‍ കോഴിമുട്ടയില്‍ ഉണ്ട്. അതെല്ലാം തീര്‍ച്ചയായും ഭാരം കുറയ്ക്കുന്നതിന് സഹായിക്കും. ഹൈ ക്വാളിറ്റി പ്രോട്ടീനുകള്‍ക്ക് പേരുകേട്ടവയാണ് മുട്ടകല്‍. വിറ്റാമിനുകളും, ധാതുക്കളും ധാരാളം മുട്ടകളിലുണ്ട്. അമിനോ ആസിഡുകളുടെ വലിയൊരു കലവറയാണ് മുട്ടകള്‍. ഇത് പേശികള്‍ക്കും നല്ലതാണ്. നമ്മുടെ ശരീര ഭാരം കുറയുന്നത് പല ഘടകങ്ങള്‍ ചേര്‍ന്നാണ്. പ്രോട്ടീനുകള്‍ അതില്‍ പ്രധാനപ്പെട്ടതാണ്. നമുക്ക് അമിതമായും, അനാവശ്യമായും വിശപ്പ് അനുഭവപ്പെടുന്നുണ്ടോ? പ്രോട്ടീനുകള്‍ ഇതിനെ കുറയ്ക്കാന്‍ സഹായിക്കും.

നമ്മുടെ ശരീരത്തിലേക്ക് ഒരുപാട് കലോറികള്‍ വരാതെയും ഇത് സഹായിക്കും. മുട്ടകള്‍ കഴിക്കുന്നതിലൂടെ ഈ പറഞ്ഞ ഗുണങ്ങളെല്ലാം ലഭിക്കും. പ്രഭാത ഭക്ഷണത്തില്‍ മുട്ട ഉള്‍പ്പെടുത്തുക. നിത്യേന അത് കഴിക്കാം. അതുപോലെ രാത്രി ഭക്ഷണത്തിലും മുട്ടകള്‍ ഉള്‍പ്പെടുത്താം. അതും ശരീരത്തിന് ഗുണകരമായ കാര്യങ്ങള്‍ സമ്മാനിക്കും. മുട്ടകള്‍ നിങ്ങള്‍ ഏത് സമയത്തും കഴിക്കാന്‍ പറ്റിയതാണ്. നമ്മുടെ ശരീരത്തിലെ ദഹനത്തെയും, ശരീര പോഷണത്തെയും ഇത് സഹായിക്കും. ഒരുപാട് ഊര്‍ജം നമുക്ക് നഷ്ടപ്പെടാതെയും ഇത് സഹായിക്കു. കാര്‍ബോഹൈഡ്രേറ്റുകളും ഇതില്‍ കുറവാണ്. അത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കും. കലോറികള്‍, പ്രോട്ടീന്‍, കോളീന്‍, വിറ്റാമിന്‍ ഡി, എന്നിവ നൂറ് ഗ്രാം മുട്ടയില്‍ അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ ഡിയും, നല്ല കൊളസ്‌ട്രോളും ഇത് ശരീരത്തിലെത്തിക്കും. കീറ്റോ ഡയറ്റുള്ളവര്‍ക്കും ഇത് ഉപയോഗിക്കാം. ഓര്‍ഗാനിക്കായ മുട്ടകള്‍ ഉപയോഗിക്കുന്നതായിരിക്കും ഏറ്റവും നല്ലത്. അങ്ങനെ കഴിക്കുന്നവ ഏറ്റവും ഫ്രഷായിരിക്കുമെന്നും നിങ്ങള്‍ ഉറപ്പാക്കണം.

കുറേ ദിവസം ഫ്രിഡ്ജില്‍ വെച്ചത് ഒഴിവാക്കുക. മുട്ടകള്‍ നമുക്ക് ലഘുഭക്ഷണമായി ഉപയോഗിക്കും. കാര്‍ബോഹൈഡ്രേറ്റുകള്‍ ഇതില്‍ കുറവാണ്. ഇവ ഗ്ലൂക്കോസിനെ ശരീരത്തില്‍ തടഞ്ഞ് നിര്‍ത്തും. അതിലൂടെ ഇന്‍സുലിന്റെ അളവ് വര്‍ധിക്കും. അതാണ് നമ്മുടെ തടി വര്‍ധിക്കാന്‍ കാരണം. കാര്‍ബോ ഹൈഡ്രേറ്റ് ഭക്ഷണത്തിന് പകരം പ്രോട്ടീനുകള്‍ ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കുക. ഇത് ഭാരം കുറയ്ക്കും. മുട്ടകള്‍ പുഴുങ്ങി കഴിക്കുന്നതാണ് ഏറ്റവും ഗുണകരം. ഓംലെറ്റ് അടക്കമുള്ളവയില്‍ എണ്ണയുണ്ടാവും. അതുകൊണ്ട് ആരോഗ്യപ്രദം പുഴുങ്ങിയ മുട്ടയാണ്. ലോ കലോറി ഡയറ്റിന് ഏറ്റവും നല്ല ഓപ്ഷനാണിത്. നമ്മുടെ ശരീരത്തിലേക്കുള്ള കലോറികളെയും ഇത് കുറയ്ക്കും. ഇതിലൂടെ ഭാരമൊക്കെ എളുപ്പത്തില്‍ കുറയ്ക്കാനാവും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം : ഒരാൾ അറസ്റ്റിൽ

0
ആലുവ: മൂന്നാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ച കേസിൽ...

പിഎം ശ്രീയിൽ പുതുതായി സർക്കാർ ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് മന്ത്രി എൻ. ഷംസുദ്ദീൻ

0
കോഴിക്കോട്: പിഎം ശ്രീയിൽ പുതുതായി സർക്കാർ ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി...

തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് വൈക്കോൽ കറുപ്പ് കടത്ത് ; ഒരാൾ പോലീസ് പിടിയിൽ

0
മൂന്നാർ : തേനിയിൽനിന്ന് കൊണ്ടുവന്ന 8.185 കിലോ വൈക്കോൽ കറുപ്പുമായി (പോപ്പി...

ഡ്രൈവർക്ക് അപസ്മാരം ; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു ; ട്രെയിൻ ഗതാഗതം...

0
ഒഞ്ചിയം : റെയിൽവേ ട്രാക്കിൽ ടിപ്പർ ലോറി മറിഞ്ഞു ട്രെയിൻ ഗതാഗതം...