മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയിട്ടും ദലിതന് ക്ഷേത്രത്തിൽ പ്രവേശനമില്ല- സിദ്ധരാമയ്യ

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു: കർണാടകയിലെ ദുരഭിമാനക്കൊലകളിൽ ആശങ്ക രേഖപ്പെടുത്തി മുഖ്യമന്ത്രി സിദ്ധരാമയ്യ. ഇത്തരം സംഭവങ്ങളെക്കുറിച്ച് അന്വേഷിച്ചു ശക്തമായ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയിട്ടും ഇപ്പോഴും ഇന്ത്യയിൽ ദലിതനു ക്ഷേത്രത്തിൽ പ്രവേശനമില്ലെന്ന് സിദ്ധരാമയ്യ വിമർശിച്ചു. നമ്മുടെ സമൂഹത്തിൽ ചേർന്നുനിൽക്കുന്ന ജാതിവ്യവസ്ഥയുടെയും നിയമങ്ങളുടെയും മോശം ചിന്താഗതിയാണ് ഇത്തരം സംഭവങ്ങൾ പ്രതിഫലിപ്പിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ദുരഭിമാനക്കൊലകൾക്കെതിരെ സർക്കാർ ശക്തമായ നടപടി സ്വീകരിക്കും. ഇത്തരം കേസുകളിൽ അന്വേഷണത്തിൽ ഒരു വീഴ്ചയും സംഭവിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യുമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.

ഇപ്പോഴും ജാതിചിന്ത വച്ചുപുലർത്തുന്ന സമൂഹത്തിനു മാറ്റവും തിരിച്ചറിവുമുണ്ടാകണം. മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയിട്ടും ദലിതരെ ക്ഷേത്രത്തിലും വീടുകളിലും കാലുകുത്താൻ അനുവദിക്കാത്ത ആചാരങ്ങളും പാരമ്പര്യവുമുണ്ട് നമുക്ക്. ജാതിഘടനയുടെ നിയന്ത്രണങ്ങളെ മറികടക്കാനുള്ള വഴി യുക്തിവിചാരവും മനുഷ്യത്വവുമാണ്. ബോധവൽക്കരണമാണ് അതിനുള്ള ആയുധം. ജാതിച്ചങ്ങലയിൽനിന്നു സമൂഹത്തെ മോചിപ്പിക്കാൻ വേണ്ടി പരിശ്രമിച്ച സാമൂഹിക പരിഷ്‌കർത്താക്കളുടെ അഭിലാഷങ്ങൾക്കു വ്യാപകമായ പ്രചാരണം നൽകേണ്ട സമയമാണിത്. ഇതിനായി സർക്കാർ നിർമാണാത്മകമായ പരിപാടികൾ ആരംഭിക്കുമെന്നും സിദ്ധരാമയ്യ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അങ്കമാലിയിൽ ഓടിക്കൊണ്ടിരുന്ന ലോറിയിൽനിന്ന് വീണ് ക്ലീനർ മരിച്ചു

0
അങ്കമാലി: ഓടിക്കൊണ്ടിരുന്ന ലോറിയിൽനിന്ന് വീണ് ക്ലീനർ മരിച്ചു. അസം ദക്ഷിൺ ബെൽഗുരി...

വ്യാജ ഐഎഎസ് ഉദ്യോഗസ്ഥയായി പണം തട്ടിയെടുത്തു ; ‘നിയമസഭാ’ വ്ലോഗിന് പിന്നാലെ യുവതി അറസ്റ്റിൽ

0
ഭോപ്പാൽ : ഐഎഎസ് ഉദ്യോഗസ്ഥയെന്ന് അവകാശപ്പെട്ട് നിരവധി പേരെ കബളിപ്പിച്ച യുവതി...

വി ഡി സതീശന് എങ്ങനെയെങ്കിലും പഴയ വാക്കുകളെല്ലാം വിഴുങ്ങണം ; പിഎം ശ്രീയിൽ വിമർശനവുമായി...

0
തിരുവനന്തപുരം: വി ഡി സതീശന് എങ്ങനെയെങ്കിലും പഴയ വാക്കുകളെല്ലാം വിഴുങ്ങിയിട്ട് പിഎം...

സ്വകാര്യ പണമിടപാട് സ്ഥാപനത്തിന് 1.70 കോടി രൂപ ; ദിനേശ് ബീഡി സഹകരണ സംഘത്തിനെതിരെ...

0
തിരുവനന്തപുരം : തമിഴ്നാട്ടിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിന് 1.70 കോടിരൂപ നൽകിയതിൽ...