പശ്ചിമേഷ്യൻ സംഘർഷം : പ്രതികരണവുമായി വ്യോമയാന മന്ത്രാലയം

For full experience, Download our mobile application:
Get it on Google Play

ദില്ലി: പശ്ചിമേഷ്യയിലെ സംഘർഷത്തെത്തുടർന്ന് ഇന്ന് 281 വിമാന സർവീസുകൾ റദ്ദാക്കിയതായി വ്യോമയാന മന്ത്രാലയം. സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. വിമാനങ്ങളുടെ തൽസ്ഥിതി പരിശോധിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. യാത്രക്കാരുടെ പരാതികൾക്കായി കൺട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്. 1461 പരാതികളിൽ പരിശോധന നടത്തിയെന്നും വ്യോമയാന മന്ത്രാലയം അറിയിച്ചു. അതേ സമയം, വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായി മാറിയ മധ്യേഷ്യയില്‍ യുദ്ധം പടരുന്നത് ടൂറിസം മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുകയാണ്.

വിമാനങ്ങള്‍ റദ്ദാക്കിയും നേരത്തെ പ്ലാന്‍ ചെയ്ത യാത്രകള്‍ മാറ്റിവെച്ചും സഞ്ചാരികള്‍ പിന്‍വാങ്ങുന്നതോടെ കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് മേഖലയില്‍ പ്രതീക്ഷിക്കുന്നത്. യുദ്ധവാര്‍ത്തകള്‍ സഞ്ചാരികളെ ഭയപ്പെടുത്തുകയാണ്. ടൂറിസം സീസണ്‍ തുടങ്ങുന്ന സമയത്തുണ്ടായ ഈ തിരിച്ചടി വലിയ സാമ്പത്തിക ആഘാതമുണ്ടാക്കുമെന്നാണ് ആശങ്ക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കള്ളുവില്പനയുടെ മറവിൽ സ്പിരിറ്റ് കച്ചവടം : ഷാപ്പുടമയും ജീവനക്കാരനും പിടിയിൽ

0
കോട്ടയം : കള്ളുവില്പനയുടെ മറവിൽ സ്പിരിറ്റ് കച്ചവടം നടത്തിവന്ന ഷാപ്പുടമയും ജീവനക്കാരനും...

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...