വിനേഷ് ഫോഗട്ടും ബജ്റംങ് പൂനിയയും നുണപരിശോധനക്ക് തയാറെങ്കിൽ താനും തയാറെന്ന് ബ്രിജ് ഭൂഷൺ സിങ്

For full experience, Download our mobile application:
Get it on Google Play

ഡൽഹി: സമരം ​ചെയ്യുന്ന ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്റംങ് പൂനിയയും പോളിഗ്രാഫ് പരിശോധനക്ക് തയാറാണെങ്കിൽ താനും തയാറാണെന്ന് റസ്‍ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്. ഞാൻ നാർകോ പരിശോധനക്കും നുണപരി​ശോധനക്കും തയാറാണ്. എന്നാൽ ഒരു നിബന്ധനയുണ്ട്. എന്നോടൊപ്പം വിനേഷ് ഫോഗട്ടും ബജ്റംങ് പൂനിയയും പരിശോധനക്ക് വിധേയരാകണം. ഈ രണ്ട് ഗുസ്തി താരങ്ങളും പരിശോധനക്ക് തയാറാണെങ്കിൽ അത് മാധ്യമങ്ങളെ വിളിച്ച് അറിയിക്കുക. എങ്കിൽ ഞാനും പരിശോധനക്ക് തയാറാണെന്ന് വാഗ്ദാനം ചെയ്യുന്നു. -ബ്രിജ് ഭൂഷൺ ഫേസ് ബുക്കിൽ കുറിച്ചു.

പുതിയ പാർല​മെന്റ് മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന ദിവസമായ മെയ് 28ന്, ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തെ പിന്തുണക്കുന്ന വനിതകൾ ചേർന്ന് പുതിയ പാർല​​മെന്റ് മന്ദിരത്തിന് മുന്നിൽ പഞ്ചായത്ത് കൂടാമെന്ന് ഖാപ്പ് പഞ്ചായത്ത് തീരുമാനിച്ചിട്ടുണ്ട്. അതിന് തൊട്ടുപിന്നാലെയാണ് ബ്രിജ് ഭൂഷന്റെ ആവശ്യം വന്നത്.കഴിഞ്ഞ ദിവസമാണ് റോഹ്തക്കിൽ ഖാപ്പ് പഞ്ചായത്ത് നേതാക്കളുടെ യോഗം നടന്നത്. സമരക്കാരിൽ സാക്ഷി മാലിക്കും ഭർത്താവ് സത്യവർത് കദിയനുമാണ് യോഗത്തിൽ പ​ങ്കെടുത്തത്.

പാർലമെന്റിനു മുന്നിൽ പഞ്ചായത്ത് കൂടുന്ന സ്ത്രീകൾക്കൊപ്പം പുരുഷൻമാർവേ​ണമോ എന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഖാപ്പ് പഞ്ചായത്തിന്റെ ഈ തീരുമാനത്തിൽ സന്തുഷ്ടരാണെന്നും തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും ​ബജ്റംങ് പൂനിയ പറഞ്ഞു.ഈ തീരുമാനത്തിന് പിന്നാലെയാണ് ബ്രിജ്ഭൂഷന്റെ ആവശ്യം വന്നത്. പ്രായപൂർത്തിയാകാത്ത താരമുൾപ്പെടെ ഏഴ് ഗുസ്തി താരങ്ങളെ ലൈംഗിക പീഡത്തിന് ഇരയാക്കിയെന്നാണ് ബ്രിജ് ഭൂഷനെതിരായ ആരോപണം. വിഷയത്തിൽ കേസെടുത്ത് അന്വേകഷണം നടത്തി ബ്രിജ് ഭൂഷനെ അറസ്റ്റ്​ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഗുസ്തി താരങ്ങളുടെ സമരം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുട്ടികളെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കാൻ ആസൂത്രിതമായി പദ്ധതിയിട്ടു ; യുകെയിൽ 39കാരന് എട്ട്...

0
ലണ്ടൻ: കുട്ടികളെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കാൻ ആസൂത്രിതമായി പദ്ധതിയിടുകയും അതിനായി...

സിപിഐഎം വിപുലീകൃത സംസ്ഥാന സമിതിക്ക് നാളെ തുടക്കം ; ദേശീയ നേതാക്കൾ യോഗത്തിൽ പങ്കെടുക്കും

0
കോഴിക്കോട് : തിരുത്തൽ നടപടികൾ ചർച്ച ചെയ്യുന്നതിനായുളള സിപിഐഎമ്മിന്റെ വിപുലീകൃത സംസ്ഥാന...

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് ഡൽഹിയിൽ തുടക്കം

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് ഡൽഹി യിൽ തുടക്കം. ഉച്ചയ്ക്കാണ്...

ചർച്ചയും നയതന്ത്രവുമാണ് പരിഹാരം ; ബ്രിക്‌സ് ഉച്ചകോടിക്കിടെ കൂടിക്കാഴ്ച നടത്തി മോദിയും പെസെഷ്കിയാനും

0
ന്യൂഡൽഹി : പശ്ചിമേഷ്യൻ മേഖലയിൽ സംഘർഷം രൂക്ഷമായിരിക്കുന്നതിനിടെ ബ്രിക്‌സ് ഉച്ചകോടിക്കിടെ കൂടിക്കാഴ്ച...