വടകര : പുറങ്കര കടൽ തീരത്ത് തിമിംഗിലത്തിന്റെ ജഡം കരയ്ക്കടിഞ്ഞു. ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപം കളിവീട് അങ്കണവാടിക്ക് സമീപത്തെ കടൽത്തീരത്താണ് സംഭവം. ബുധനാഴ്‌ച രാവിലെ എട്ടരയോടെ ചോമ്പാൽ ഹാർബറിന് സമീപത്തായി മത്സ്യത്തൊഴിലാളികൾ ജഡം കണ്ടിരുന്നു. വൈകിട്ട് നാലോടെയാണ് പുറങ്കര ഭാഗത്ത് കരയ്ക്കടിഞ്ഞത്.
കൗൺസിലറുടെ നേതൃത്വത്തിൽ നാട്ടുകാർ അധികൃതരെ വിവരം അറിയിച്ചു. അഴുകിയതിനാൽ പ്രദേശത്ത് ദുർഗന്ധം വമിക്കുന്നുണ്ട്. വ്യാഴാഴ്ച രാവിലെ ഒമ്പതോടെ സാൻഡ് ബാങ്ക്സിനടുത്ത് മത്സ്യ ത്തൊഴിലാളികളുടെ സഹകരണത്തോടെ ജഡം പോസ്റ്റ്‌മോർട്ടം നടത്തി സംസ്കരിക്കും.