വ്യായാമമോ ശാരീരികാധ്വാനമോ ചെയ്യാതെ വര്‍ഷങ്ങളോളം തുടര്‍ന്നാല്‍ സംഭവിക്കുന്നത്

For full experience, Download our mobile application:
Get it on Google Play

വ്യായാമമോ ശാരീരികമായ അധ്വാനമോ ചെയ്യാതെ ഏറെക്കാലം തുടരുന്നത് തീര്‍ച്ചയായും പല ആരോഗ്യപ്രശ്നങ്ങളിലേക്കും അസുഖങ്ങളിലേക്കുമെല്ലാം നമ്മെ നയിക്കുമെന്ന് ഏവര്‍ക്കുമറിയാം. എന്നാല്‍ എന്തെല്ലാം പ്രശ്നങ്ങളാണ്, അല്ലെങ്കില്‍ എന്തെല്ലാം അസുഖങ്ങളാണ് വ്യായാമമില്ലായ്മയോ കായികാധ്വാനമില്ലായ്മയോ നിങ്ങളിലുണ്ടാക്കാൻ സാധ്യതയെന്ന് കൃത്യമായി മിക്കവര്‍ക്കും അറിയില്ല. ഒരു തരത്തിലുള്ള വ്യായാമവും ഇല്ലാതെ അലസമായി ദീര്‍ഘനേരം ഇരുന്നും കിടന്നുമെല്ലാം ജീവിതം മുന്നോട്ടുനയിക്കുന്നവരെ സംബന്ധിച്ച് കാത്തിരിക്കുന്ന അപകടങ്ങള്‍ എന്തെല്ലാം എന്നിനെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.

ഹൃദ്രോഗം
കായികാധ്വാനമില്ലാത്ത അലസമായ ജീവിതരീതി ബാധിക്കുന്നൊരു അവയവം ഹൃദയമാണ്. ഇത് പ്രത്യക്ഷമായും പരോക്ഷമായും ആണ് ബാധിക്കപ്പെടുന്നത്. അധികകേസുകളിലും കായികാധ്വാനമില്ലായ്മ ‘കൊറോണറി ഹാര്‍ട്ട് ഡിസീസി’ലേക്കാണ് നയിക്കുക. ഇത് പിന്നീട് കൂടുതല്‍ സങ്കീര്‍ണതകളിലേക്കും എത്തുന്നു.
അമിതവണ്ണം
സ്വാഭാവികമായും അലസമായ ജീവിതരീതി ശരീരവണ്ണം കൂടുന്നതിലേക്ക് നയിക്കുന്നു. അതും ചിലരില്‍ അമിതവണ്ണമാണ് ഈ ജീവിതരീതിയുണ്ടാക്കുക. പിന്നീട് ശ്രമിച്ചാല്‍ പോലും ഈ വണ്ണം കുറയ്ക്കാൻ എളുപ്പമാകില്ല. അമിതവണ്ണം കാഴ്ചയില്‍ വരുത്തുന്ന വ്യത്യാസങ്ങളില്‍ അധികം ആരോഗ്യത്തിനുണ്ടാക്കുന്ന തിരിച്ചടികളാണേറെയും. പ്രമേഹം, കൊളസ്ട്രോള്‍, ബിപി എന്നിങ്ങനെയുള്ള ജീവിതശൈലീരോഗങ്ങള്‍ അടക്കം പല രോഗങ്ങളിലേക്കും എല്ല് തേയ്മാനം പോലുള്ള ആരോഗ്യാവസ്ഥകളിലേക്കുമെല്ലാം അമിതവണ്ണം നയിക്കാം.
മാനസികാരോഗ്യപ്രശ്നങ്ങള്‍
അലസമായ ജീവിതരീതി വലിയ രീതിയില്‍ തന്നെ നമ്മുടെ മാനസികാരോഗ്യനിലയെ ബാധിക്കുന്നു. ഡിപ്രഷൻ, മൂഡ് ഡിസോര്‍ഡര്‍, ഉത്കണ്ഠ എന്നിങ്ങനെ ഇന്ന് സാധാരണമായി കാണുന്ന പല മാനസികാരോഗ്യപ്രശ്നങ്ങളും വര്‍ധിപ്പിക്കാനും അവയുടെ തീവ്രത വര്‍ധിപ്പിക്കാനുമെല്ലാം അലസമായ ജീവിതരീതി കാരണമാകുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരളത്തിൽ സ്വർണ വില കുറഞ്ഞു

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്. ഇന്ന് 22 കാരറ്റ് ഒരു...

കഞ്ചാവ്, എം ഡി എം എ കടത്ത് ; ഡിവൈഎഫ്ഐ നേതാവുൾപ്പെടെ...

0
തൊടുപുഴ : ഇടവെട്ടിയിൽ ലഹരിമരുന്നുമായി നാല് പേർ പിടിയിൽ. ഡിവൈഎഫ്‌ഐ തെക്കുംഭാഗം...

പ്രമേഹബാധിതരായ കുട്ടികൾക്ക് ആനുകൂല്യങ്ങളും മരുന്നുകളും ഉറപ്പാക്കണം : ഉത്തരവുമായി ബാലാവകാശ കമ്മിഷൻ

0
തിരുവനന്തപുരം : ടൈപ്പ് വൺ പ്രമേഹബാധിതരായ കുട്ടികൾക്ക് ഗുണമേന്മയുള്ള ഇൻസുലിനും ‘മിഠായി’...

പുരാരേഖാ വകുപ്പിലെ നിയമന നീക്കത്തിനെതിരെ പ്രതിഷേധം ; പി.എസ്.സി. ആസ്ഥാനത്ത് യൂത്ത് കോൺഗ്രസ് മാർച്ച്

0
തിരുവനന്തപുരം : പി.എസ്.സി. ആസ്ഥാനത്തേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്. പുരാരേഖാ വകുപ്പിലെ...