എന്താണ് തെറ്റ്? ആര്‍ക്കാണ് ആശങ്ക? ആരാണ് ഭയപ്പെടുന്നത്? ; ‘ആദിമം പരിപാടി’ ചര്‍ച്ചകളില്‍ ഇപി ജയരാജന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേരളീയത്തിലെ ആദിമം പരിപാടിയെ സംബന്ധിച്ച് ചിലര്‍ സംഘടിതമായി വിവാദമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. കേരളീയത്തിലെ പൊതുജന പങ്കാളിത്തം കണ്ട് സഹിക്കാനാകാത്ത ചിലര്‍ അടിസ്ഥാനരഹിതമായി കാര്യങ്ങള്‍ ഉന്നയിച്ച് ആദിവാസി വിരോധം വളര്‍ത്താനും ആദിവാസി സമൂഹത്തെ പ്രകോപിപ്പിക്കാനും വലിയ പരിശ്രമങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയത്. ആദിവാസികളുടെ കലകളും ജീവിത രീതികളും അവതരിപ്പിക്കാന്‍ ഒരുക്കിയ അവസരത്തെ ദുഷ്പ്രചരണങ്ങള്‍ക്ക് ഉപയോഗിക്കുന്നവര്‍ ആദിവാസി ഗോത്ര സമൂഹത്തെ അപമാനിക്കുകയും അവഹേളിക്കുകയുമാണ് ചെയ്യുന്നതെന്നും ഇപി ജയരാജന്‍ പറഞ്ഞു.

ആദിവാസി വിഭാഗത്തെ കൈപിടിച്ചുയര്‍ത്തി കാലഘട്ടത്തിനനുസരിച്ച് പൊതുസമൂഹത്തിന്റ മധ്യത്തിലേക്ക് ഉന്നതിയിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്. ഇന്നും വന്യമൃഗങ്ങളോട് പോരടിച്ച് വളരേണ്ട സ്ഥിതി പല ഗോത്രവിഭാഗങ്ങള്‍ക്കുമുണ്ട്. അതെല്ലാം ഭൂതകാല ചരിത്രത്തിന്റെ തുടര്‍ച്ചയാണ്. ഇവയെല്ലാം പൊതുസമൂഹത്തെ പഠിപ്പിക്കുന്നതില്‍ എന്താണ് തെറ്റുള്ളത്. ഭൂതകാല ചരിത്രത്തെ കേരളത്തെ ഓര്‍മിപ്പിക്കുന്നതില്‍ ആര്‍ക്കാണ് ആശങ്ക. ചരിത്രം പഠിപ്പിക്കുമ്പോള്‍ ആരാണ് അതിനെ ഭയപ്പെടുന്നതെന്നും ഇപി ജയരാജന്‍ ചോദിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഡ്യൂട്ടി പൂർത്തിയാക്കാതെ ബസിൽ നിന്നിറങ്ങിപ്പോയെന്ന വിവാദത്തിൽ വിശദീകരണവുമായി ജീവനക്കാരി

0
മൂന്നാർ: കോട്ടയം – മൂന്നാർ സർവീസിനിടയിൽ കെഎസ്ആർടിസി വനിതാ കണ്ടക്ടർ...

ഇറാന്‍ യുദ്ധം യുഎസിനെ ദുര്‍ബലമാക്കിയതായി റിപ്പോര്‍ട്ട്

0
വാഷിംഗ്ടണ്‍ : ഇറാന്‍-യുഎസ് സംഘര്‍ഷം യുദ്ധത്തിലേക്ക് വീണ്ടും വഴി മാറിയാല്‍ അമേരിക്ക...

ഹോർമുസ് കടലിടുക്കിൽ ചരക്കുകപ്പലുകൾക്ക് നേരെയുള്ള ആക്രമണത്തിൽ അപലപിച്ച് വിദേശകാര്യമന്ത്രാലയം

0
ഡൽഹി: ഹോർമുസ് കടലിടുക്കിൽ ചരക്കുകപ്പലുകൾക്ക് നേരെയുള്ള ആക്രമണത്തിൽ അപലപിച്ച് വിദേശകാര്യമന്ത്രാലയം. ഇന്ത്യാക്കാരൻ...

വിയറ്റ്നാമിലെ ബോട്ടപകടത്തില്‍ മരിച്ച മലയാളി ദമ്പതികളുടെ മൃതദേഹം നാട്ടിലെത്തിച്ചു

0
തിരുവനന്തപുരം: വിയറ്റ്നാമിലെ ബോട്ടപകടത്തില്‍ മരിച്ച കൊട്ടാരക്കര സ്വദേശികളായ എ സി തോമസ്-...