2023 ഒക്ടോബർ 24മുതൽ ചില സ്മാർട്ട് ഫോണുകളിൽ വാട്‌സ്ആപ്പ് സംവിധാനം ലഭിക്കില്ലെന്ന് മെറ്റ. വാട്‌സ്ആപ്പ് ലഭിക്കാത്ത സ്മാർട്ട് ഫോൺ കമ്പനികളിൽ ഐഫോണും സാംസംഗും മോട്ടോറോളയും എൽജിയും ഉൾപ്പെടുന്നു. പഴയ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ആൻഡ്രോയിഡ് ഫോണുകളിലും ഐഫോണുകളിലുമാണ് വാട്സ്ആപ്പ് നിരോധിക്കുന്നത്. പഴയ വേർഷനുകളിൽ സുരക്ഷാ അപ്ഡേഷനുകൾക്കുള്ള സാദ്ധ്യത കുറവാണ്. മെറ്റയുടെ പുതിയ ഫീച്ചറുകൾ പഴയ പതിപ്പുകളിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ല. മികച്ച സേവനം ഉപയോക്താക്കൾക്ക് ലഭ്യമാക്കണമെന്നാണ് കമ്പനിയുടെ ലക്ഷ്യമെന്നും അതിനാൽ പഴയ മെഡലുകളിലെ സേവനം അവസാനിപ്പിക്കുന്നുവെന്നും മെറ്റ അറിയിച്ചു.
ആൻഡ്രോയ്ഡ് പതിപ്പ് 4.1 മുതൽ താഴേയ്ക്കുള്ള ഓ. എസിൽ പ്രവർത്തിക്കുന്ന ഫോണുകളിൽ വാട്സ്ആപ്പ് സേവനം ഒക്ടോബർ 24ന് ശേഷം ലഭ്യമാവില്ല. കൂടാതെ ഐഫോൺ 5, ഐഫോൺ 5സി മുതൽ താഴോട്ടുള്ള ഐഫോണുകളിലും സേവനം ലഭിക്കില്ലെന്നും മെറ്റ അറിയിച്ചു. ഇത് സംബന്ധിച്ച് ഉപയോക്താക്കൾക്ക് മുൻകൂട്ടി അറിയിപ്പ് നൽകിയിട്ടുണ്ട്. വാട്‌സ്ആപ്പ് സംവിധാനം പ്രവര്‍ത്തനരഹിതമാകുന്ന സ്മാര്‍ട്ട് ഫോണ്‍ മോഡലുകള്‍ Samsung Galaxy S2, Nexus 7,iPhone 5, എന്നിവ അതിൽ ചിലതാണ്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.





























