സ്പാം മെസേജുകളില്‍ നിന്ന് രക്ഷപ്പെടാം ; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

For full experience, Download our mobile application:
Get it on Google Play

ഉപയോക്താക്കളെ സ്പാം സന്ദേശങ്ങളിൽ നിന്ന് പരിരക്ഷ നൽകുന്നതിന് മറ്റൊരു പ്രൈവസി ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് വാട്സ്ആപ്പ്. യൂസർനെയിം പിൻ എന്ന പേരിലാണ് ഫീച്ചർ. പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിച്ച പുതിയ ഫീച്ചർ, ഉപയോക്ത്യ സുരക്ഷ മെച്ചപ്പെടുത്തുന്നതിനും അനാവശ്യ സന്ദേശങ്ങൾ തടയാനും ലക്ഷ്യമിട്ടാണ്. സുരക്ഷ ഉറപ്പാക്കാൻ യൂസർനെയിമിനോട് ചേർന്ന് നാലക്ക പിൻ സജ്ജീകരിക്കാൻ അനുവദിക്കുന്നതാണ് പുതിയ ഫീച്ചർ. ഈ നടപടി സ്പാം ഗണ്യമായി കുറയ്ക്കാൻ സഹായിക്കുമെന്നാണ് വാട്സ്ആപ്പ് വിലയിരുത്തൽ. മുമ്പ് സന്ദേശങ്ങൾ അയക്കാത്ത ഉപയോക്താക്കൾക്ക് യൂസർനെയിം മാത്രം അറിഞ്ഞ് കൊണ്ട് സന്ദേശം അയക്കാൻ സാധിക്കില്ല. മറിച്ച് സുരക്ഷയുടെ ഭാഗമായി ഉപയോക്താവ് സെറ്റ് ചെയ്ത നാലക്ക പിൻ കൂടി അറിഞ്ഞാൽ മാത്രമേ സന്ദേശം അയക്കാൻ സാധിക്കൂ. അജ്ഞാതനായ വ്യക്തിയിൽ നിന്ന് വരുന്ന അനാവശ്യ സന്ദേശങ്ങൾ തടയാൻ ലക്ഷ്യമിട്ടുള്ള അധിക സുരക്ഷാ സംവിധാനമാണ് യൂസർനെയിം പിൻ. ആദ്യമായി സന്ദേശം അയയ്ക്കാൻ ആഗ്രഹിക്കുന്ന ആരായാലും യൂസർനെയിമിനോടൊപ്പം പിൻ നമ്പർ കൂടി അറിഞ്ഞാൽ മാത്രമേ സന്ദേശം അയക്കാൻ സാധിക്കൂ. നേരെമറിച്ച്, നിങ്ങൾ മുമ്പ് ഇടപഴകിയ കോൺടാക്റ്റുകളുമായുള്ള സംഭാഷണങ്ങൾ സാധാരണ പോലെ തുടരാൻ സാധിക്കും. നിലവിലെ ചാറ്റുകൾ സാധാരണപോലെ തുടരാൻ കഴിയുമെന്ന് സാരം.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...