മോദി വന്ന് സംസാരിക്കുമ്പോൾ പിന്നെ മറ്റാരും ഇവിടെ പ്രചാരണം നടത്തിയിട്ട് കാര്യമില്ല ; അനിൽ ആന്റണി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: പ്രധാനമന്ത്രി നരേന്ദ്ര മോദി വന്ന് സംസാരിക്കുമ്പോൾ പത്തനംതിട്ടയിൽ മറ്റാരും വന്ന് ഇവിടെ പ്രചാരണം നടത്തിയിട്ട് കാര്യമില്ലെന്ന് എൻ.ഡി.എ സ്ഥാനാർഥി അനിൽ ആന്റണി പറഞ്ഞു. പിതാവ് എ.കെ ആന്റണി പ്രചാരണത്തിന് ഇറങ്ങുന്നത് ബാധിക്കുമോ എന്ന ചോദ്യത്തിനാണ് അനിൽ ആന്റണിയുടെ മറുപടി. 84 വയസ്സായ ആന്റണി സജീവ രാഷ്ട്രീയത്തിൽ നിന്ന് മാറിനിൽക്കുകയാണ്. രാഹുൽഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസിലെ സജീവ നേതാക്കൾ 40 ദിവസം വന്നാലും കാര്യമുണ്ടാകില്ല. നരേന്ദ്രമോദി ഒരു മിനിറ്റ് സംസാരിച്ചാൽ മതി, വേറെ ആരും വന്നിട്ട് കാര്യമില്ല’. അദ്ദേഹം പറഞ്ഞു. ക്രൈസ്തവർക്കെതിരെ രാജ്യത്ത് നടക്കുന്ന ആക്രമണങ്ങൾക്ക് ഭരണകൂടത്തിന്റെ മൗനാനുവാദം ഉണ്ടെന്ന സീറോ മലബാർ സഭ വക്താവിന്റെ പ്രസ്താവനയും അനിൽ മുഴുവനായും തള്ളിക്കളഞ്ഞു.

‘മണിപ്പൂരിലുള്ളത് രണ്ട് ഗോത്രങ്ങൾ തമ്മിലുള്ള പ്രശ്‌നമാണ്. അതിനെ വർഗീയവത്കരിക്കാൻ ശ്രമിക്കുന്നത് ശരിയല്ലാണ് കത്തോലിക്ക സഭയുടെ ഏറ്റവും ഉന്നതനായ വക്താവ് പറഞ്ഞത്. സഭയുടെ എല്ലാവരുമായി ഞാൻ സംസാരിച്ചിട്ടുണ്ട്. അവർക്കെല്ലാം യാഥാർഥ്യം അറിയാം. അവർക്കെല്ലാം നരേന്ദ്രമോദി ഭരിക്കുന്ന ഭാരതീയ ജനതാപാർട്ടിയിൽ വിശ്വാസമുണ്ട്. ഇന്ത്യയിൽ ക്രിസ്ത്യൻ ഭൂരിപക്ഷമുള്ള സംസ്ഥാനങ്ങളിലെല്ലാം ബി.ജെ.പിയോ സഖ്യകക്ഷികളോ ആണ് ഭരിക്കുന്നത്. അത് നമ്മളിലുള്ള വിശ്വാസം കൊണ്ടാണ്.’ അനില്‍ ആന്‍റണി പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫിറ്റ്‌നസ് സെന്ററിലെ വ്യായാമത്തിനിടെ അപ്രതീക്ഷിത ദുരന്തം; ജിമ്മിൽ കുഴഞ്ഞുവീണ് ഡോക്ടർ മരിച്ചു

0
ഗുവാഹത്തി: ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ ഡോക്ടർക്ക് ദാരുണാന്ത്യം. അസമിലെ നഗാവിലാണ്...

രക്ഷാബന്ധൻ ആഘോഷിക്കാനുള്ള യാത്ര ദുരന്തത്തിൽ കലാശിച്ചു ; സഹോദരന് രാഖി കെട്ടാൻ പോയ 16...

0
കാണ്‍പൂര്‍: സഹോദരന്റെ കയ്യില്‍ രാഖികെട്ടാന്‍ പോകുന്നതിനിടെ 16കാരി കുഴല്‍ക്കിണറില്‍ വീണ് മരിച്ചു....

അഴിമതി വിവാദത്തിൽ വീണ്ടും കുരുങ്ങി കർണാടക മന്ത്രി; ബി. നാഗേന്ദ്രയുടെ രാജി മുഖ്യമന്ത്രി സ്വീകരിച്ചു

0
ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് വന്‍ തിരിച്ചടി. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി...

ഉമർ ഫൈസി മുക്കത്തിന്റെ വിവാദ പരാമർശം; വിഷയം ഗൗരവത്തോടെ പരിശോധിക്കുമെന്ന് പാണക്കാട് ജിഫ്രി മുത്തുക്കോയ...

0
കോഴിക്കോട്: സിപിഐഎം സെമിനാറില്‍ ഉമര്‍ ഫൈസി മുക്കം നടത്തിയ പ്രസംഗം ഗൗരവപൂര്‍വം...