വിദേശത്തു നിന്ന് ഭർത്താവ് നാട്ടിൽ എത്താനിരിക്കേ ഭാര്യ മൂന്നു വയസ്സുള്ള മകനുമൊത്ത് കടലിൽ ചാടി ആത്മഹത്യ ചെയ്ത സംഭവo : കൂടുതൽ വിവരങ്ങൾ പുറത്ത്

For full experience, Download our mobile application:
Get it on Google Play

നാഗർകോവിൽ : വിദേശത്തു നിന്ന് ഭർത്താവ് നാട്ടിൽ എത്താനിരിക്കേ ഭാര്യ മൂന്നു വയസ്സുള്ള മകനുമൊത്ത് കടലിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. നാഗർകോവിൽ മാമൂട്ടുക്കട സ്വദേശി മെല്‍ബിൻ്റെ ഭാര്യ ശശികല(32)യാണ് മകന്‍ മെര്‍ജിത്തിനൊപ്പം കടലിൽ ചാടി മരിച്ചത്. ഭർത്താവ് മാലിദ്വീപിൽ ജോലി നോക്കുകയായിരുന്നു. ഭർത്താവ് നാട്ടിൽ വരുന്നു എന്ന അറിയിപ്പു ലഭിച്ചതിനു പിന്നാലെയാണ് ശശികല മകനുമായി ആത്മഹത്യ ചെയ്തത്.

കഴിഞ്ഞയാഴ്ചയാണ് ശശികലയുടെ ഭർത്താവ് മെൽബിൻ നാട്ടിലേക്ക് തിരിച്ചു വരുമെന്ന് അറിയിച്ചത്. ഇക്കഴിഞ്ഞ ഞായറാഴ്ച ശശികല തൻ്റെ അമ്മയ്ക്കും മകനുമൊപ്പം ഓട്ടോ റീക്ഷയിൽ കാപ്പിക്കാടിനു സമീപമുള്ള ജോത്സ്യനെ കാണാന്‍പോയിരുന്നു. ജ്യോത്സ്യനെ കണ്ട് തിരിച്ചു വരവേ അമ്മയെ വഴിയിൽ ഇറക്കി ശശികല മകനുമായി മണ്ടയ്ക്കാട് ക്ഷേത്രത്തിലേക്ക് ഓട്ടോയിൽ യാത്രപോകുകയായിരുന്നു. പോകുന്ന വഴി ഒരു കടയിൽ നിന്ന് ശശികല കഴിക്കാനുള്ള ബിരിയാണിയും വാങ്ങിയിരുന്നു.

ഓട്ടോ മണ്ടയ്ക്കാടിനു സമീപത്തുള്ള വെട്ടുമട കടല്‍ത്തീരത്തെത്തിയപ്പോൾ അവിടെ വെച്ച് ആഹാരം കഴിക്കാമെന്ന് ഓട്ടോ ഡ്രെെവറോടു പറയുകയായിരുന്നു. നേരത്തെ കടയില്‍നിന്നു വാങ്ങിയ ബിരിയാണി അവർ ഓട്ടോയിൽ വെച്ചുതന്നെ കഴിച്ചു. തുടർന്ന് ശശികല കൈകഴുകാനായി കുട്ടിയുമൊത്ത് കടലിനു സമീപത്തേക്കു പോകുകയായിരുന്നു. ഇരുവരും കെെ കഴുകാനായി പോയി വളരെ നേരം കഴിഞ്ഞിട്ടും തിരിച്ചു വന്നില്ല. ശശികലയേയും കുഞ്ഞിനേയും കാണാത്തതിനാൽ ഭിന്നശേഷിക്കാരനായ ഓട്ടോഡ്രൈവര്‍ അവിടെയെത്തിയ യുവാവിനോടു വിവരം പറയുകയായിരുന്നു.

യുവാവ് കടലില്‍ തിരച്ചില്‍ നടത്തിയപ്പോള്‍ ശശികലയുടെ മൃതദേഹം കണ്ടെത്തി. എന്നാൽ കുഞ്ഞിനെ കാണാൻ കഴിഞ്ഞില്ല. തുടര്‍ന്ന് ഇന്‍സ്‌പെക്ടര്‍ നവീൻ്റെ നേതൃത്വത്തിലുള്ള മറൈന്‍ പോലീസും മത്സ്യത്തൊഴിലാളികളും നടത്തിയ തിരച്ചിലില്‍ തിങ്കളാഴ്ച ഉച്ചയോടെ മെര്‍ജിത്തിന്റെ മൃതദേഹവും കണ്ടെടുക്കുകയായിരുന്നു. കുളച്ചൽ പോലീസ് കേസെടുത്ത് അന്വഷണം ആരംഭിച്ചു. ഇതിനിടെ ദുരന്ത വാർത്തയറിഞ്ഞ് മാലിദ്വീപിൽ നിന്ന് മെൽബിൻ നാട്ടിലെത്തി. ശശികലയുടെയും മെൽബിൻ്റെയും പ്രണയവിവാഹമായിരുന്നു. ഇരുവരും തമ്മിൽ ദാമ്പത്യ അസ്വരാസ്യങ്ങളൊന്നുമില്ലായിരുന്നു എന്നാണ് ഇരുവരുടേയും ബന്ധുക്കൾ പറയുന്നതും.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കഞ്ചാവ്, എം ഡി എം എ കടത്ത് ; ഡിവൈഎഫ്ഐ നേതാവുൾപ്പെടെ...

0
തൊടുപുഴ : ഇടവെട്ടിയിൽ ലഹരിമരുന്നുമായി നാല് പേർ പിടിയിൽ. ഡിവൈഎഫ്‌ഐ തെക്കുംഭാഗം...

പ്രമേഹബാധിതരായ കുട്ടികൾക്ക് ആനുകൂല്യങ്ങളും മരുന്നുകളും ഉറപ്പാക്കണം : ഉത്തരവുമായി ബാലാവകാശ കമ്മിഷൻ

0
തിരുവനന്തപുരം : ടൈപ്പ് വൺ പ്രമേഹബാധിതരായ കുട്ടികൾക്ക് ഗുണമേന്മയുള്ള ഇൻസുലിനും ‘മിഠായി’...

പുരാരേഖാ വകുപ്പിലെ നിയമന നീക്കത്തിനെതിരെ പ്രതിഷേധം ; പി.എസ്.സി. ആസ്ഥാനത്ത് യൂത്ത് കോൺഗ്രസ് മാർച്ച്

0
തിരുവനന്തപുരം : പി.എസ്.സി. ആസ്ഥാനത്തേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്. പുരാരേഖാ വകുപ്പിലെ...

മുട്ടിൽ മരം മുറിയിലെ വഞ്ചന കേസ് ; പ്രതികൾ വീണ്ടും ഹൈക്കോടതിയിൽ

0
കൊച്ചി: മുട്ടിൽ മരം മുറിയിലെ വഞ്ചന കേസിൽ പ്രതികൾ വീണ്ടും ഹൈക്കോടതിയിൽ. വഞ്ചന...