വേനല്‍ ചൂട് കനത്തതോടെ ജനവാസ മേഖലകള്‍ അഗ്നിബാധ ഭീഷണിയിൽ

For full experience, Download our mobile application:
Get it on Google Play

റാന്നി: വേനല്‍ ചൂട് കനത്തതോടെ ജനവാസ മേഖലകള്‍ അഗ്നിബാധ ഭീഷണിയിൽ. കഴിഞ്ഞ ദിവസം വടശേരിക്കര പേഴുംപാറയിലും റാന്നി പുതുശേരിമലയിലും നാറാണംമൂഴിയിലെ നീരാട്ടുകാവ് ഇടമുറി മേഖലകളിലെ പുരയിടങ്ങളിലുമാണ് വൻ തീപിടുത്തമാണുണ്ടായത്. പേഴുംപാറ ഉമ്മാമുക്കിൽ നാല് ഏക്കർ അടിക്കാടിന് തിങ്കളാഴ്ച വൈകുന്നേരം നാലിനാണ് തീപിടിച്ചത്. വൈകുന്നേരം ഏഴ് മണിയോടെയാണ് വളരെ പണിപ്പെട്ട് അഗ്നിശമന സേന തീ അണച്ചത്.

തീ വീണ്ടും ഉണ്ടാകുമോ എന്ന ഭയത്താൽ നാട്ടുകാർ കടുത്ത ജാഗ്രതയിലാണ് കഴിയുന്നത്. അടിക്കാടുകൾക്കാണ് തീ പിടിച്ചിട്ടുള്ളത്. റാന്നി ഡിപ്പോപടിക്ക് മുകളിലായി പുതുശ്ശേരിമലയിലും രാത്രിയിൽ വൻ തീപിടുത്തമുണ്ടായി. നാല് ഏക്കറോളം പുരയിടത്തിന് തീപിടിച്ചത്. വാഹനങ്ങള്‍ക്ക് എത്തിപ്പെടാന്‍ കഴിയാഞ്ഞതു മൂലം തീ അണക്കാൻ കഴിഞ്ഞില്ല. ഇരു സ്ഥലങ്ങളിലും അഗ്നിശമന സേന എത്തിയിരുന്നു. എന്നാല്‍ വഴി സൗകര്യമില്ലാത്തതിനാല്‍ പുതുശേരിമല ഭാഗത്തുണ്ടായ തീ അണയ്ക്കാനുള്ള ശ്രമം വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. ഇടമുറിയിലെ തീപിടുത്തം റബര്‍ബോര്‍ഡ് ജീവനക്കാരുടെ വലിയ ശ്രമഫലമായിട്ടാണ് അണയ്ക്കാനായത്.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങള്‍ വിറ്റ സംഭവം ; പ്രതി മകളുടെ ദൃശ്യങ്ങളും പകര്‍ത്തി

0
കൊല്ലം: കൊല്ലത്ത് ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് ഭര്‍ത്താവ് വിറ്റെന്ന പരാതിയില്‍...

തിരുവനന്തപുരത്തെ വൻകിടഹോട്ടലുകളുടെ തട്ടുകട : പരിശോധന കർശനമാക്കി ; 12 കടകൾ അടപ്പിച്ചു

0
തിരുവനന്തപുരം : നഗരത്തിലെ അനധികൃത തട്ടുകടകൾക്കെതിരേ ശക്തമായ നടപടികൾ തുടർന്ന് സിറ്റി...

ഗർഭിണിയെ കൊന്ന് കുളത്തിൽ താഴ്ത്തിയ കേസ് ; പ്രതിക്ക് ജീവപര്യന്തം ശിക്ഷ

0
മുട്ടം (ഇടുക്കി) : പാമ്പാടുംപാറയിൽ ഗർഭിണിയായ യുവതിയെ കൊന്ന് കുളത്തിൽ കെട്ടിത്താഴ്ത്തിയ...

ശബരിമല സ്വർണക്കൊള്ള : പി എസ് പ്രശാന്തിനും അജികുമാറിനും കുരുക്ക് മുറുകുന്നു ; തെളിവുകൾ...

0
പത്തനംതിട്ട: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി...