നാടെങ്ങും മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ പത്തനംതിട്ട നഗരത്തിലെ ഓടകള്‍ വൃത്തിയാക്കാന്‍ നടപടിയില്ല

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയില്‍ ഗ്രാമ നഗര വ്യതാസങ്ങളില്ലാതെ മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തകൃതിയായി നടക്കുമ്പോള്‍ പത്തനംതിട്ട നഗരത്തിലെ ഓടകള്‍ വൃത്തിയാക്കാന്‍ നടപടി സ്വീകരിക്കാതെ നഗരസഭ. വര്‍ഷങ്ങളായി നഗരത്തിലെ ഓടയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്തിട്ട്. പല ഓടകളും മണ്ണ് വീണ് അടഞ്ഞും സ്ലാബുകള്‍ തകര്‍ന്നും കിടക്കാന്‍ തുടങ്ങിയിട്ട് കാലങ്ങള്‍ ഏറെ കഴിഞ്ഞു. മഴക്കാലം തുടങ്ങുന്നതിന് മുന്‍പ് തന്നെ കേരളത്തിലെ എല്ലാ നഗരസഭകളും ഓടകള്‍ വൃത്തിയാക്കാന്‍ അടിയന്തിര നടപടികള്‍ കൈക്കൊള്ളുന്നത് പതിവാണ്. മിനി സിവില്‍ സ്റ്റേഷന്‍ റോഡില്‍ തീയേറ്ററിന് സമീപം ഓടയുടെ സ്ലാബുകള്‍ തകര്‍ന്ന് ഓട മണ്ണ് മൂടി കിടക്കാന്‍ തുടങ്ങിയിട്ട് കാലങ്ങള്‍ ഏറെ കഴിഞ്ഞു. എന്നിട്ടും ഇത് നീക്കം ചെയ്യാന്‍ നഗര സഭയ്ക്ക് സമയമില്ല.

ഗാന്ധി സ്ക്വയറിലും സ്ഥിതി വത്യസ്ഥമല്ല. ചെറിയ ഒരു മഴപെയ്താല്‍ പോലും പത്തനംതിട്ട ഗാന്ധി സ്ക്വയര്‍ പരിസരത്തെ കടകള്‍ വെള്ളത്തിലാവും. നഗരത്തില്‍ മഴ കനക്കുമ്പോള്‍ ഒഴുകി എത്തുന്ന വെള്ളം എവിടേക്കൊ ഒഴുകുമെന്ന് ആര്‍ക്കും പറയാന്‍ കഴിയില്ല. വ്യാപാരികള്‍ക്ക് ഇത് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. മാലിന്യം നിറഞ്ഞു കിടക്കുന്ന  ഓടകള്‍ ഗുരുതരമായ രോഗഭീതിയാണ് നഗരത്തില്‍ ഉയര്‍ത്തുന്നത്‌. പലയിടത്തും ഓടകളില്‍ എലികളെയും കൊതുകുകളെയും കാണാം. മഴക്കാലമാരംഭിച്ചതോടെ കൊതുക് വളര്‍ത്തല്‍ കേന്ദ്രമായി മാറിയിരിക്കുകയാണ് നഗരത്തിലെ ഓടകളില്‍ പലതും.

പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന ഓടകളുടെ സ്ലാബുകളില്‍ നിന്നും പുറത്തേക്ക് നില്‍ക്കുന്ന കൂര്‍ത്ത കമ്പികളും കാല്‍നടയാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു. നടക്കുമ്പോള്‍ ശ്രദ്ധ അല്പം മാറിയാല്‍ നഗരത്തിലെത്തുന്നവര്‍ ഒന്നുകില്‍ ഓടയില്‍ വീഴും, അല്ലെങ്കില്‍ തുരുമ്പിച്ച കമ്പി കാലില്‍ കയറും. കാലങ്ങളായി പത്തനംതിട്ട നഗരം നേരിടുന്ന ഈ ദുസ്ഥിതി മാറി മാറി വന്ന ജനപ്രതിനിധികള്‍ പോലും കണ്ടില്ലെന്ന് നടിക്കുകയാണ്. മറ്റൊന്നും ചെയ്തില്ലെങ്കിലും ഓടകളെങ്കിലും വൃത്തിയാക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് പത്തനംതിട്ട നഗരസഭാ ഭരണസമിതിയോട് ജനങ്ങള്‍ക്ക് പറയാനുള്ളത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഫുട്‌ബോൾ താരങ്ങൾക്ക് കൂടുതൽ അവസരം ; ഇന്ത്യൻ ഫുട്‌ബോളുമായി കൈകോർക്കാൻ കേരളം

0
തിരുവനന്തപുരം : ഇന്ത്യൻ ടീമുമായി സഹകരിച്ച് സംസ്ഥാനത്ത് ഫുട്ബോൾ വളർച്ചയ്ക്ക് കളമൊരുക്കാൻ...

വിദ്യാർഥി സമരത്തിന് ഐക്യദാര്‍ഢ്യ സദസ് : റാപ്പര്‍ വേടന്റെ എറണാകുളത്തെ പരിപാടിക്കെതിരെ കേസ്

0
കൊച്ചി : റാപ്പര്‍ വേടന്റെ നേതൃത്വത്തില്‍ എറണാകുളം പനമ്പള്ളി നഗറില്‍ സിജെപി...

കുട്ടികളുടെ ബുദ്ധിയെ അപമാനിക്കരുത് ; പ്രധാനമന്ത്രിക്കെതിരെ വിമർശനവുമായി രാഹുൽ

0
ന്യൂഡൽഹി : നീറ്റ് പരീക്ഷ ക്രമക്കേടിൽ വിദ്യാഭ്യാസമന്ത്രി രാജിയാണ് വിദ്യാർത്ഥികൾ ആവശ്യപ്പെടുന്നതെന്ന്...

വയനാട് കള്ളാടി മണ്ണിടിച്ചിൽ : മേഖലയിൽ സമഗ്ര പഠനം അവശ്യമെന്ന് വിദഗ്ധ സമിതി

0
കൽപറ്റ : കള്ളാടി മണ്ണിടിച്ചിൽ മേഖലയിൽ സമഗ്ര പഠനം അനിവാര്യമാണെന്നും വേഗത്തിൽ...