കാട്ടാന ആക്രമണം പരിശോധിക്കാനെത്തിയ വനംമന്ത്രിയുടെ വാഹനം തടഞ്ഞ് കാട്ടാന

For full experience, Download our mobile application:
Get it on Google Play

തൃശൂർ: കാട്ടാന ആക്രമണം പരിശോധിക്കാൻ തൃശൂർ വാഴച്ചാലിൽ എത്തിയ വനം വകുപ്പ് മന്ത്രിയുടെ വാഹനവ്യൂഹത്തെ തടഞ്ഞ് കാട്ടാന. വാഴച്ചാലിനടുത്ത് ചാർപ്പയിൽ ഇന്നലെ രാത്രി ആയിരുന്നു സംഭവം. ഫോറസ്റ്റ് ഗസ്റ്റ് ഹൗസിലേക്ക് പോവുകയായിരുന്ന വനം മന്ത്രി ഷിബു ബേബി ജോണിന്റെയും സംഘത്തിന്റെയും വാഹനത്തിന് വഴിമുടക്കിയാണ് കാട്ടാന നിന്നത്. തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരും പോലീസും ആനയെ തുരത്തുകയും മന്ത്രിയുടെ യാത്ര പുനരാരംഭിക്കുകയും ചെയ്തു. അതിരപ്പിള്ളി വൈശേരിയിലുണ്ടായ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട മോഹനന്റെ വീട് മന്ത്രി സന്ദർശിച്ചു. ജനവാസമേഖലയിൽ കാട്ടാന ശല്യം വർധിക്കുന്ന സാഹചര്യത്തിൽ ഉടൻ തന്നെ നടപടികൾ എടുക്കുമെന്ന് മന്ത്രി ഷിബു ബേബി ജോൺ വ്യക്തമാക്കി.

അതിരപ്പിള്ളി വൈശേരിയിലാണ് സംസ്ഥാനത്ത് ഒടുവിൽ കാട്ടാന ആക്രമണം റിപ്പോർട്ട് ചെയ്തത്. ശനിയാഴ്ച പുലർച്ചെ 2.30 ആയിരുന്നു സംഭവം. വൈശേരി സ്വദേശിയായ മോഹനൻ ആണ് (65) ആണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പുലർച്ചെ മോഹനന്റെ വീട്ടുപറമ്പിൽ ഇറങ്ങിയ കാട്ടാന വ്യാപകമായി കൃഷി നശിപ്പിക്കുകയായിരുന്നു. ഇതുകണ്ട് ആനയെ ഓടിക്കാൻ ശ്രമിക്കുന്നതിനിടെ പ്രകോപിതനായ കാട്ടാന മോഹനന് നേരെ പാഞ്ഞടുക്കുകയും ചവിട്ടി കൊലപ്പെടുത്തുകയുമായിരുന്നു. നിലവിളി കേട്ടെത്തിയ നാട്ടുകാർ മോഹനനെ ഉടൻ തന്നെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചതെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മേഖലയിൽ കാട്ടാന ശല്യം അതിരൂക്ഷമാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. മോഹനന്റെ വീട്ടുവളപ്പിൽ നേരത്തെയും കാട്ടാനയെത്തുകയും കൃഷികൾ വ്യാപകമായി നശിപ്പിക്കുകയും ചെയ്തിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...