പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ആർക്കാണ് ധൃതി?

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ഉമ്മൻചാണ്ടിയുടെ വിയോഗത്തിനുശേഷം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വാർത്തകളിൽ ഇടംപിടിച്ചു കഴിഞ്ഞിരിക്കുകയാണ്. ഉമ്മൻചാണ്ടിയുടെ സംസ്കാര ചടങ്ങ് കഴിഞ്ഞ് ഏതാനും മിനിറ്റുകൾ തികയുന്നതിന് മുൻപ് തന്നെ മാധ്യമങ്ങൾ ചാണ്ടി ഉമ്മൻ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന തരത്തിലുള്ള സംശയങ്ങളും ഉന്നയിച്ചു കഴിഞ്ഞിരിക്കുകയാണ്. ‘എന്നാൽ ഉമ്മൻചാണ്ടി ആരാണെന്ന് പുതുപ്പള്ളിക്കറിയാം. പാർട്ടി എന്ത് തീരുമാനിക്കുന്നോ അത് താൻ അനുസരിക്കാൻ തയ്യാറാണ് ‘ എന്നതായിരുന്നു ചാണ്ടി ഉമ്മന്റെ പ്രതികരണം. ക്രാന്തദർശിയായ ഒരു പിതാവിന്റെ സൽസ്വഭാവിയായ മകനിൽ നിന്നുണ്ടായ സ്വാഭാവിക പ്രതികരണമാണ് മാധ്യമങ്ങളിൽ നിറഞ്ഞത്. ഉമ്മൻചാണ്ടിക്കുശേഷം മകൻ ചാണ്ടി ഉമ്മൻ പുതുപ്പള്ളിയെ പ്രതിനിധീകരിക്കും എന്നത് നാളുകൾക്ക് മുന്നേ കോൺഗ്രസുകാർക്കിടയിൽ പരസ്യമായ രഹസ്യമായി നില നിന്നതാണ്. നിലവിൽ ഏറ്റവും ശ്രദ്ധിക്കപ്പെടുന്നത് ഈ വിഷയത്തിലെ നേതാക്കളുടെ പ്രതികരണമാണ്.

നിലവിലെ സാഹചര്യത്തിൽ സഹതാപ തരംഗം, പാർട്ടിയെ വളർത്തുന്നതിൽ ഉമ്മൻചാണ്ടിയുടെ പരിശ്രമം, പുതുപ്പള്ളി കാർക്കിടയിൽ ഉമ്മൻചാണ്ടിക്കുള്ള സ്വീകാര്യത എന്നിവയെല്ലാം കൊണ്ടുതന്നെ വരുന്ന തെരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മൻ കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കും എന്നത് വ്യക്തമാണ്. എന്നാൽ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് എന്ന വിഷയത്തിൽ കെ സുധാകരന്റേത് അനുചിതമായ പ്രതികരണമായി പോയി എന്ന് പറയാതിരിക്കാനും വയ്യ. പാർട്ടിയുടെ തലപ്പത്തിരിക്കുന്നയാൾ ഒട്ടും ഔചിത്യം ഇല്ലാത്ത സമയത്ത് പുതുപ്പള്ളിയിലെ സീറ്റിൽ ഉമ്മൻചാണ്ടിയുടെ മകനോ മകളോ മത്സരിക്കുമെന്നും അത് തീരുമാനിക്കേണ്ടത് കുടുംബം ആണെന്നും പറഞ്ഞത് കടന്ന കൈയായി പോയി എന്നത് തർക്കമില്ല. മാത്രമല്ല ആ സീറ്റിൽ സ്ഥാനാർത്ഥിയെ നിർത്തുന്നതിന്റെ ഔചിത്യം ഇടതുമുന്നണി പരിശോധിക്കണമെന്നും അദ്ദേഹം പറയുകയുണ്ടായി.

ഇത് സിപിഎമ്മിനും ഇടതുമുന്നണിക്കും ഏണിവെച്ചു കൊടുക്കുന്ന പണിയാണെന്ന് വിലയിരുത്താനാകും. കാരണം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനെ കുറിച്ച് പാർട്ടിയിൽ ഇതുവരെ ചർച്ചകളോ അഭിപ്രായം തേടലോ ഇല്ലാതിരുന്ന സ്ഥിതിക്ക് കയറി വിടുവായത്തം പറഞ്ഞ സുധാകരന്റെ നടപടി കെപിസിസി അധ്യക്ഷൻ കസേരയിൽ ഇരിക്കുന്നയാൾക്ക് യോജിച്ചതല്ല. മറ്റൊന്ന് ജനാധിപത്യത്തിൽ ഏകാധിപതികൾ ഉണ്ടാവരുതെന്ന് ഉറച്ചു വിശ്വസിച്ച ഉമ്മൻചാണ്ടി എന്ന ഒരു മഹാൻ പ്രതിനിധീകരിച്ച സീറ്റിൽ എതിർ സ്ഥാനാർത്ഥികൾ ഇല്ലാതിരിക്കുന്നതാണ് നല്ലതെന്ന് പറയാതെ പറഞ്ഞ സുധാകരന്റെ പ്രസ്താവന കോൺഗ്രസിന് ക്ഷീണം ഉണ്ടാക്കുമെന്ന് അദ്ദേഹം ശ്രദ്ധിക്കാതെ പോയി.

എന്നാൽ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് എന്ന മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മുൻപിൽ തങ്ങൾക്ക് ഏറ്റവും വേണ്ടപ്പെട്ടവനെയാണ് നഷ്ടപ്പെട്ടിരിക്കുന്നത് എന്നും ഈ സമയത്ത് അനുശോചനങ്ങളും അനുസ്മരണങ്ങളുമായി കുടുംബത്തിന് ഒപ്പം നിൽക്കണം എന്നതിനാണ് മുൻഗണന എന്നും തെരഞ്ഞെടുപ്പ് സംബന്ധിച്ച വിഷയങ്ങളിൽ പാർട്ടിക്കകത്ത് ചർച്ച നടന്നതിനുശേഷം മാത്രം പ്രതികരിക്കാമെന്നും പറഞ്ഞ രമേശ് ചെന്നിത്തലയെപ്പോലുള്ള മുതിർന്ന നേതാക്കളുടെ അവസരോചിതമായ മറുപടി തുടർന്നെങ്കിലും പാഠമാക്കാവുന്നതാണ്. കാരണം വിഷയങ്ങളെ വൈകാരികമായി കണ്ട് അനവസരത്തിൽ നടത്തുന്ന പ്രസ്താവനകൾ കോൺഗ്രസിനെ വെട്ടിലാക്കും എന്ന ബോധ്യം ഉയർന്ന സ്ഥാനങ്ങളിൽ ഇരിക്കുന്ന നേതാക്കൾക്ക് ഉണ്ടാവേണ്ടതുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പത്തനംതിട്ടയിൽ ടാപ്പിംഗ് തൊഴിലാളിയായ മധ്യവയസ്‌കനെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

0
പത്തനംതിട്ട : മധ്യവയസ്‌ക്കനെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട...

പ്രിയദർശിനി പദ്ധതിക്ക് തുടക്കമായി : കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ ഇനി സ്ത്രീകൾക്ക് യാത്ര സൗജന്യം

0
തിരുവനന്തപുരം: സ്ത്രീകൾക്ക് കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യയാത്ര അനുവദിക്കുന്ന പദ്ധതിയായ പ്രിയദർശിനി...

കെഎസ്ആര്‍ടിസി ജീവനക്കാർക്ക് കൃത്യസമയത്ത് പ്രതിമാസ ശമ്പളം ഉറപ്പാക്കിയശേഷം മാത്രമേ ഞാൻ ശമ്പളം കൈപ്പറ്റുകയുള്ളൂ :...

0
തിരുവനന്തപുരം: ജീവനക്കാര്‍ക്ക് കൃത്യസമയത്ത് പ്രതിമാസ ശമ്പളം ഉറപ്പാക്കിയശേഷം മാത്രമേ താന്‍ ശമ്പളം...

മധ്യപ്രദേശിലെ മൊറീനയിൽ ട്രെയിനിടിച്ച് 4 മരണം

0
മൊറീന : മധ്യപ്രദേശിലെ മൊറീനയിൽ ട്രെയിനിടിച്ച് 4 മരണം. 3 സ്ത്രീകളും...