മുഖ്യമന്ത്രി ആരാകും? ; സോണിയയുടെ അഭിപ്രായത്തിന് ശേഷം തീരുമാനമെടുക്കാൻ ഹൈക്കമാൻഡ് നീക്കം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒറ്റപ്പേര് തീരുമാനിക്കാതെ കോൺഗ്രസ്‌. സോണിയഗാന്ധിയുടെ അഭിപ്രായം കൂടി തേടിയ ശേഷം മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡിന്റെ നീക്കം. അതേസമയം, ചർച്ചയിൽ പൂർണ സംതൃപ്തരാണെന്നാണ് കേരളത്തിലെ നേതാക്കളുടെ പ്രതികരണം. മണിക്കൂറുകൾ നീണ്ടുനിന്ന ചർച്ചക്ക് ശേഷവും മുഖ്യമന്ത്രി സ്ഥാനത്തേക്ക് അന്തിമ തീരുമാനമെടുക്കാൻ നേതൃത്വത്തിന്ആയിട്ടില്ല. ഘടകകക്ഷികളുമായി ആശയവിനിമയം നടത്തിയ ശേഷമായിരിക്കും പ്രഖ്യാപനം. പ്രഖ്യാപനത്തിനു മുമ്പ് അറിയിക്കണമെന്ന ഘടകകക്ഷികളുടെ ആവശ്യം പരിഗണിച്ചാണ് ഹൈക്കമാന്‍ഡിന്‍റെ നീക്കം.

ഇന്നലെ ചർച്ചയിൽ പങ്കെടുക്കാത്ത സോണിയ ഗാന്ധിയുടെ അഭിപ്രായവും നേതൃത്വം തേടും. മെറിറ്റ് അടിസ്ഥാനത്തിലും നേതാക്കളെ പരിഗണിക്കുമെന്നാണ് സൂചന. ഹൈക്കമാന്റിന്റെ തീരുമാനം പൂർണ്ണ അർത്ഥത്തിൽ ഉൾക്കൊള്ളുമെന്ന് നേതാക്കൾ പ്രതികരിച്ചു. ചർച്ചക്ക്പിന്നാലെ മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള വിഭാഗീയത തെരുവിലേക്ക് പടരുന്നതിനെതിരെ ഹൈക്കമാന്‍ഡ് തടയിട്ടു. പരസ്യ പ്രചാരണങ്ങളിൽ നിന്നും പ്രവർത്തകർ വിട്ടുനിൽക്കണമെന്ന് കെ.സി വേണുഗോപാൽ, വി.ഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവർ ഒന്നിച്ച് നിർദേശം നൽകിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കഴിഞ്ഞ മാസം ചെങ്കോട്ടയില്‍ നല്‍കിയത് ഹോമിയോപ്പതി ഡോസ് : ദിമാഗി നക്സൽ പരാമർശം ആവർത്തിച്ച്...

0
ന്യൂഡൽഹി: ദിമാഗി നക്‌സല്‍ പരാമര്‍ശം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ...

എയർ ഷോയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട് യുദ്ധവിമാനം താഴേക്ക് പതിച്ചു ;

0
ഗ്രീക്ക്: ഏഥൻസിന് സമീപമുള്ള തനാഗ്ര വ്യോമതാവളത്തിൽ നടന്ന വാർഷിക വ്യോമ പ്രദർശനത്തിനിടയിൽ...

വ്യാപാര യുദ്ധങ്ങൾക്കിടയിലും അനുനയ നീക്കം ; ചൈനീസ് പ്രസിഡന്റിനായി വിരുന്ന് ഒരുക്കാൻ യു.എസ് പ്രസിഡന്റ്

0
വാഷിംഗ്ടൺ :ഇറാനുമായുള്ള സാമ്പത്തിക ബന്ധത്തെച്ചൊല്ലി അമേരിക്കയും ചൈനയും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ,...

യൂസ്മാർഗ്ഗ് വനമേഖലയിൽ നടന്ന ഏറ്റുമുട്ടൽ ; കൊല്ലപ്പെട്ട ലഷ്കർ ഭീകരനെ തിരിച്ചറിഞ്ഞു

0
ശ്രീനഗർ: ജമ്മു കശ്മീരിലെ യൂസ്മാർഗ് പർവതനിരകളിൽ ‘ഓപ്പറേഷൻ അഷ്ദർ’ എന്ന ദൗത്യത്തിനിടയിൽ...