കളമശ്ശേരിയിൽ പോത്തിന്റെ ആക്രമണം : വയോധികൻ കൊല്ലപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

എറണാകുളം : കളമശ്ശേരിയിൽ പോത്തിന്റെ ആക്രമണത്തിൽ വയോധികൻ ദാരുണമായി കൊല്ലപ്പെട്ടു. കൈപ്പടമുകൾ കൊല്ലംകുടി വീട്ടിൽ അബു ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ഏഴരയോടെയാണ് നാടിനെ നടുക്കിയ ഈ സംഭവം ഉണ്ടായത്. അബുവിന്റെ വീടിന് സമീപത്തെ പാടത്ത് മേഞ്ഞുകൊണ്ടിരുന്ന പോത്ത് കെട്ടഴിഞ്ഞ് വീടിനടുത്തേക്ക് വരികയായിരുന്നു. അവിടെ നിന്നും പോത്തിനെ ഓടിക്കാൻ ശ്രമിക്കുന്നതിനിടെ മൃഗം അപ്രതീക്ഷിതമായി അബുവിനെ കുത്തിവീഴ്ത്തുകയായിരുന്നു. നാട്ടുകാർ ഉടൻ തന്നെ അബുവിനെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും ആശുപത്രിയിൽ എത്തുന്നതിന് മുൻപേ അദ്ദേഹം മരണപ്പെട്ടു.

ആക്രമണത്തിന് ശേഷം ആളുകൾ അബുവിന്റെ അടുത്തേക്ക് ചെല്ലാൻ ശ്രമിച്ചെങ്കിലും പോത്ത് അപ്പോഴും വലിയ രീതിയിൽ അക്രമാസക്തനായിരുന്നു. പിന്നീട് ഉടമസ്ഥൻ സ്ഥലത്തെത്തി അനുനയിപ്പിച്ചപ്പോഴാണ് പോത്ത് ശാന്തനായത്. സാധാരണഗതിയിൽ അക്രമസ്വഭാവം കാണിക്കാത്ത പോത്തായിരുന്നു ഇതെന്നാണ് ലഭിക്കുന്ന വിവരം. പാടത്ത് മേഞ്ഞുനടക്കുന്ന പോത്തിനെ പരിചയമുള്ളതുകൊണ്ടാകാം അബു അതിനെ ഓടിക്കാൻ ശ്രമിച്ചതെന്ന് കരുതപ്പെടുന്നു

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയർ ഷോയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട് യുദ്ധവിമാനം താഴേക്ക് പതിച്ചു ;

0
ഗ്രീക്ക്: ഏഥൻസിന് സമീപമുള്ള തനാഗ്ര വ്യോമതാവളത്തിൽ നടന്ന വാർഷിക വ്യോമ പ്രദർശനത്തിനിടയിൽ...

കഴിഞ്ഞ മാസം ചെങ്കോട്ടയില്‍ നല്‍കിയത് ഹോമിയോപ്പതി ഡോസ് : ദിമാഗി നക്സൽ പരാമർശം ആവർത്തിച്ച്...

0
ന്യൂഡൽഹി: ദിമാഗി നക്‌സല്‍ പരാമര്‍ശം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ...

വ്യാപാര യുദ്ധങ്ങൾക്കിടയിലും അനുനയ നീക്കം ; ചൈനീസ് പ്രസിഡന്റിനായി വിരുന്ന് ഒരുക്കാൻ യു.എസ് പ്രസിഡന്റ്

0
വാഷിംഗ്ടൺ :ഇറാനുമായുള്ള സാമ്പത്തിക ബന്ധത്തെച്ചൊല്ലി അമേരിക്കയും ചൈനയും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ,...

യൂസ്മാർഗ്ഗ് വനമേഖലയിൽ നടന്ന ഏറ്റുമുട്ടൽ ; കൊല്ലപ്പെട്ട ലഷ്കർ ഭീകരനെ തിരിച്ചറിഞ്ഞു

0
ശ്രീനഗർ: ജമ്മു കശ്മീരിലെ യൂസ്മാർഗ് പർവതനിരകളിൽ ‘ഓപ്പറേഷൻ അഷ്ദർ’ എന്ന ദൗത്യത്തിനിടയിൽ...