ആരാകും പ്രതിപക്ഷ നേതാവ് ? ഇന്നറിയാം

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : കേരളം അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തുന്നതിനായി സി.പി.ഐ.എം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ദില്ലിയിൽ ചേരും. ആര് പ്രതിപക്ഷ നേതാവാകണം എന്ന കാര്യത്തിൽ പോളിറ്റ് ബ്യൂറോയിൽ നിർണ്ണായക തീരുമാനമുണ്ടാകും. അടുത്ത തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് കേരളത്തിൽ ഒരു രണ്ടാം നിര നേതൃത്വത്തെ കൊണ്ടുവരണമെന്ന ചർച്ചകൾ സജീവമാണെങ്കിലും പിണറായി വിജയനായി സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗം ഇപ്പോഴും ചരടുവലികൾ നടത്തുന്നുണ്ട്. പരാജയത്തിന്റെ വസ്തുനിഷ്ഠമായ വിശകലനം നേതൃമാറ്റത്തിനുള്ള സാധ്യതകളെയും സ്വാധീനിക്കുമെന്നാണ് സൂചന. രാജ്യത്തെ ഏക കമ്മ്യൂണിസ്റ്റ് ഭരണകൂടമായിരുന്ന കേരളത്തിലുണ്ടായ അപ്രതീക്ഷിതവും ദയനീയവുമായ പരാജയവും യോഗത്തിൽ ചർച്ചയാകും.

സി.പി.ഐ.എമ്മിന്റെ അജയ്യമായ നെടുകോട്ടകളെന്ന് കരുതിയിരുന്ന പയ്യന്നൂർ, തളിപ്പറമ്പ്, തൃക്കരിപ്പൂർ, ഉദുമ, അമ്പലപ്പുഴ തുടങ്ങിയ മണ്ഡലങ്ങളിൽ പാർട്ടിക്ക് വലിയ തിരിച്ചടിയാണ് നേരിട്ടത്. മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിച്ച ധർമ്മടത്ത് പോലും ഏഴ് റൗണ്ടുകളിൽ അദ്ദേഹം പിന്നിലായിപ്പോയി എന്നത് ഗൗരവകരമായ സാഹചര്യമായാണ് പാർട്ടി കാണുന്നത്. പരാജയത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ താഴെത്തട്ടിൽ നിന്നുള്ള ആഴത്തിലുള്ള പരിശോധന ആവശ്യമാണെന്നാണ് വിലയിരുത്തൽ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സുധാകരന്റെ ആക്ഷേപ പരാമർശം : കുടുംബാംഗങ്ങൾക്ക് പുറത്തിറങ്ങാനാകുന്നില്ല ; വികാരാധീനനായി സിപിഎം നേതാവ്

0
ആലപ്പുഴ : ലഹരിയിടപാടുമായി ബന്ധപ്പെട്ട് ജി. സുധാകരൻ എം.എൽ.എ.യുടെ പരാമർശത്തിൽ വിതുമ്പിക്കരഞ്ഞ്...

ചിറയിൽകീഴിൽ രമ്യ ഹരിദാസ് ഉൾപ്പെട്ട കയ്യാങ്കളിയിൽ കെപിസിസി സമിതി ഇന്ന് യോഗം ചേരും

0
തിരുവനന്തപുരം: ചിറയിൻകീഴിൽ രമ്യ ഹരിദാസ് എംഎൽഎയും പ്രാദേശിക കോൺഗ്രസ് നേതാക്കളുമായുണ്ടായ കയ്യാങ്കളിയെക്കുറിച്ച്...

കയ്‌പ്പമംഗലത്ത് എട്ട് പേരുടെ ജീവനെടുത്ത അപകടത്തിൽ ലോറി ഡ്രൈവർ അറസ്റ്റിൽ

0
തൃശ്ശൂർ: കയ്പ്പമംഗലത്ത് 8 വിദ്യാർത്ഥികളുടെ ജീവനെടുത്ത അപകടവുമായി ബന്ധപ്പെട്ട് ലോറി ഡ്രൈവറെ...

കെ.എസ്.ആർ.ടി.സി. ബസിൽ യുവതിക്കുനേരേ ലൈംഗികാതിക്രമം ; മലപ്പുറം സ്വദേശി പിടിയിൽ

0
വെമ്പായം : കെ.എസ്.ആർ.ടി.സി. ബസിൽ യാത്രക്കാരിയായ യുവതിക്കുനേരേ ലൈംഗികാതിക്രമം നടത്തിയയാൾ അറസ്റ്റിൽ....