വെണ്ണിക്കുളത്ത് ഷോപ്പിംഗ്‌ മാളിനെതിരെ വ്യാപക പരാതി ; മലനീകരണ നിയന്ത്രണ ബോര്‍ഡ് കത്ത് നല്‍കിയിട്ടും നടപടിയില്ല

For full experience, Download our mobile application:
Get it on Google Play

പുറമറ്റം : പുറമറ്റം ഗ്രാമ പഞ്ചായത്തില്‍ വെണ്ണിക്കുളം ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഷോപ്പിംഗ്‌ മാളിനെതിരെ വ്യാപക പരാതി ഉയര്‍ന്നിട്ടും നടപടി എടുക്കാതെ അധികൃതര്‍.  കച്ചിറയ്ക്കല്‍ യൂണിറ്റി മാളില്‍ നിന്നുമാണ് മാലിന്യങ്ങള്‍ സമീപത്തെ തോട്ടിലേക്ക് ഒഴുക്കി വിടുകയും കത്തിക്കുകയും ചെയ്യുന്നതായി പരാതി ഉയരുന്നത്. ഇത് സംബന്ധിച്ച് സംസ്ഥാന മലനീകരണ നിയന്ത്രണ ബോര്‍ഡിന് പ്രദേശവാസികള്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സ്ഥാപനത്തിനെതിരെ നടപടി സ്വീകരിച്ച് ഏഴ് ദിവസത്തിനകം റിപ്പോര്‍ട്ട്‌ നല്‍കാന്‍ പുറമറ്റം ഗ്രാമ പഞ്ചായത്തിന് മലനീകരണ നിയന്ത്രണ ബോര്‍ഡ് കത്ത് നല്‍കിയിരുന്നു. സ്ഥാപനത്തിലെ മലിന ജലം മുഴുവന്‍ വെണ്ണിക്കുളം തോട്ടിലേക്കാണ് ഒഴുക്കി വിടുന്നത്. മണിമലയാറ്റിലേക്കാണ് ഇത് ഒഴുകി പോകുന്നത്. മാലിന്യങ്ങള്‍ സമീപത്തെ കിണറുകളിലും ജലാശയങ്ങളിലും എത്തുന്നുണ്ടെന്നും പരാതിയില്‍ പറയുന്നു.

കെട്ടിടത്തിനുമുകളില്‍ താത്കാലിക മറയുണ്ടാക്കി ഇതര സംസ്ഥാന തൊഴിലാളികളെയും താമസിപ്പിച്ചിട്ടുണ്ട്. വൃത്തിയില്ലാതെ സൂക്ഷിക്കുന്നതിനാല്‍ കെട്ടിടത്തില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്നുണ്ടെന്നും പരാതിക്കാരന്‍ പറയുന്നു. സമീപത്ത് പോസ്റ്റ് ഓഫീസ് അടക്കമുള്ള സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ഇവിടെ എത്തുന്നവര്‍ക്കും ഇത് ബുദ്ധിമുട്ടാകുന്നു. ഇത് സംബന്ധിച്ച് ആരോഗ്യവകുപ്പ് മന്ത്രിക്ക് പരാതി നല്‍കുകയും ഇത്  ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്. കാര്യങ്ങള്‍ ഇത്രയായെങ്കിലും സംഭവത്തില്‍ നടപടി സ്വീകരിക്കാന്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി വൈകിപ്പിക്കുന്നു എന്നാണ് പരാതി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...